Dilip Kumar Death:ദിലീപ് കുമാറിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാല്‍, സുരേഷ് ഗോപി

ബോളിവുഡ് സിനിമാലോകത്തെ അതികായന്‍  ദിലീപ് കുമാറിന്‍റെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ ലോകം... 

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 03:53 PM IST
  • ബോളിവുഡ് സിനിമാലോകത്തെ അതികായന്‍ ദിലീപ് കുമാറിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ ലോകം...
  • ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങള്‍ ദിലീപ് കുമാറിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചത്.
Dilip Kumar Death:ദിലീപ് കുമാറിന്‍റെ  നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാല്‍,  സുരേഷ് ഗോപി

തിരുവനന്തപുരം : ബോളിവുഡ് സിനിമാലോകത്തെ അതികായന്‍  ദിലീപ് കുമാറിന്‍റെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ ലോകം... 

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങള്‍  ദിലീപ് കുമാറിന്‍റെ  (Dilip Kumar) നിര്യാണത്തില്‍ അനുശോചനം അറിയിച്ചത്.   

ഇന്ത്യൻ സിനിമയുടെ അതികായനായ ദിലീപ് കുമാർ എക്കാലവും ഓർമ്മിക്കപ്പെടും... അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും, സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. ഇതിഹാസ താരത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ദിലീപ് കുമാറിനൊപ്പമുള്ള ഒർമ്മ പങ്കുവെച്ചാണ് സുരേഷ് ഗോപി ആദരാജ്ഞലികൾ അർപ്പിച്ചത്. 1989 ഡിസംബറിൽ അദ്ദേഹത്തിന്‍റെ ബംഗ്ലാവിന് മുന്നിലെ കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്നിയും വന്നിറങ്ങി. രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹിന്ദി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയാണ് അദ്ദേഹം. മഹാനായ കുടുംബസ്ഥനും മഹാനായ നടനുമായ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: Dilip Kumar's last rites: ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മുംബൈയില്‍, അന്ത്യാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ്

ഹിന്ദി സിനിമാ ലോകത്തെ മഹാനടന്‍  ബുധനാഴ്ച  രാവിലെയാണ്  ഈ ലോകത്തോട് വിട പറഞ്ഞത്.  വാര്‍ദ്ധക്യ  സഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളുകളായി അദ്ദേഹം പൊതു വേദികളില്‍ നിന്നും  അകന്നു നില്‍ക്കുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News