Empower X 1.0 : ബിസിനസ് സംരംഭങ്ങൾ വളർത്തിയെടുക്കാം; മാർ​ഗ നിർദ്ദേശങ്ങളുമായി എംപവർ എക്സ് 1.0 തിരുവനന്തപുരത്ത്

തിരുവനന്തപുരത്തെ ഒ ബൈ താമര ഹോട്ടലിൽ വച്ചാണ് എംപവർ എക്സ് 1.0 സംഘടിപ്പിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 13, 2024, 06:05 PM IST
  • എങ്ങനെ ബിസിനസ് സംരംഭങ്ങൾ കൂടുതൽ വളർത്താമെന്നതിനെ കുറിച്ചാണ് സെഷൻസ് സംഘടിപ്പിക്കുക.
  • അന്താരാഷ്ട്ര ബിസിനസ് ഡെവലപ്മെൻറ് മെൻ്ററായ ശ്രീ. മധു ഭാസ്കരനാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
Empower X 1.0 : ബിസിനസ് സംരംഭങ്ങൾ വളർത്തിയെടുക്കാം; മാർ​ഗ നിർദ്ദേശങ്ങളുമായി എംപവർ എക്സ് 1.0 തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബിസിനസ്സ് ഡെവലപ്മെന്റ് പ്രോഗ്രാമിന് തിരുവനന്തപുരം വേദിയാകുന്നു. ജെ എം എസ് എസ് മൈൻഡ് മെർജ് സംഘടിപ്പിക്കുന്ന എംപവർ എക്സ് 1.0 എന്ന സബ്മിറ്റാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. നവംബർ 16ന് തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലിൽ വെച്ചാണ് പരിപാടി നടക്കുന്നത്. എങ്ങനെ ബിസിനസ് സംരംഭങ്ങൾ കൂടുതൽ വളർത്താമെന്നതിനെ കുറിച്ചാണ് സെഷൻസ് സംഘടിപ്പിക്കുക. അന്താരാഷ്ട്ര ബിസിനസ് ഡെവലപ്മെൻറ് മെൻ്ററായ ശ്രീ. മധു ഭാസ്കരനാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ഇതിനുമുറമെ മറ്റ് വിദഗ്ധരും ക്ലാസുകൾ കൈകാര്യം ചെയ്യും. 

നിലവിൽ ബിസിനസ്സ് നടത്തുന്നവർക്കും ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും പരിപാടി മികച്ച വേദിയായി മാറുമെന്നാണ് സംഘാടകർ പറയുന്നത്. ബിസിനസ്സിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിനും വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വിവിധ സെഷനുകളിലൂടെ നൽകും. ഒരു ദിവസം പൂർണമായും ചിലവിടുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. 5500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. തലസ്ഥാനത്തെ വിവിധ ബിസിനസ്സ് പ്രമുഖരും ഈ ഉദ്യമത്തിൽ പങ്കാളികൾ ആകും. കൂടുതൽ വിവരങ്ങൾക്കായി : 9946614455, info@jmssmindmerge.com

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News