Mangal Gochar: നവഗ്രഹങ്ങളില്‍ ഏറെ കാര്‍ക്കശ്യമുള്ള ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ രാശിമാറ്റത്തിലൂടെ പലതരത്തിലുള്ള ശുഭ- അശുഭ യോഗങ്ങൾ രൂപപ്പെടാറുണ്ട്.
Mars Transit In Cancer: ചൊവ്വ രാശി മാറുന്നത് ഒന്നര മാസ സമയമെടുത്താണ് . അതായത് 45 ദിവസത്തോളം ഒരേ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ചൊവ്വ എന്നർത്ഥം.
ചൊവ്വ രാശി മാറുന്നത് ഒന്നര മാസ സമയമെടുത്താണ് . അതായത് 45 ദിവസത്തോളം ഒരേ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ചൊവ്വ എന്നർത്ഥം.
നിലവിൽ ചന്ദ്രന്റെ രാശിയായ കര്‍ക്കടകത്തിലാണ് ചൊവ്വ. കര്‍ക്കടകം ചൊവ്വയുടെ നീചരാശിയാണ്. അതുകൊണ്ടുതന്നെ ഇവിടെ ചൊവ്വ സവിശേഷമായ ഒരു രാജയോഗം സൃഷ്ടിക്കും. അതാണ് ധനലക്ഷ്മി രാജയോഗം.
ധനലക്ഷ്മി രാജയോഗം അനുഭവിക്കാന്‍ യോഗമുണ്ടായാല്‍ ജീവിത്തില്‍ സമ്പത്തും ഐശ്വര്യവും കുന്നുകൂടുമെന്നാണ് പറയുന്നത്. ചൊവ്വ സൃഷ്ടിച്ചിരിക്കുന്ന ധനലക്ഷ്മി രാജയോഗം ആര്‍ക്കെല്ലാമാണ് നേട്ടമാകുന്നതെന്ന് നോക്കാം...
മേടം (Aries): ഇവർക്ക് ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ഉണ്ടാകുന്ന ധനലക്ഷ്മി രാജയോഗം സുഖവും സമൃദ്ധിയും നൽകും. ഇവര്‍ക്ക് വാഹനയോഗം സമ്പന്നയോഗവും ഉണ്ടാകും. വലിയ വീട് വെക്കാനും ആസ്തികള്‍ സ്വന്തമാക്കാനും യോഗമുണ്ടാകും, ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ഈ രാശിക്കാർക്ക് ലഭിക്കും. മാതാവുമായുള്ള ബന്ധം ഈ യോഗം നിമിത്തം കൂടുതല്‍ ആഴത്തിലുള്ളതാകും. ഭൗതികസുഖങ്ങള്‍ ലഭിക്കും. വാഹനമോ സമ്പത്തോ വാങ്ങാനുള്ള ആഗ്രഹം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും
ഇടവം (Taurus): ഇവർക്കും ധനലക്ഷ്മി രാജയോഗം നേട്ടങ്ങൾ നൽകും. എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഇക്കാലയളവില്‍ പരിഹരിക്കപ്പെടും, എല്ലാ ജീവിത മണ്ഡങ്ങളിലും വിജയം നേടാന്‍ സാധിക്കും, ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് ദൂരയാത്ര ചെയ്യാന്‍ കഴിയും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഇക്കാലയളവില്‍ നല്ല ജോലി ലഭിക്കും, ബിസിനസില്‍ നിന്നും സാമ്പത്തികനേട്ടം കൈവരും, ജീവിതത്തില്‍ സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്ന സമയമാണിത്. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാകും. സമ്പാദ്യശീലം ആരംഭിക്കും, ആരോഗ്യം തൃപ്തികരമാകും.
കര്‍ക്കടകം (Cancer): ചൊവ്വ സൃഷ്ടിക്കുന്ന ധനലക്ഷ്മി രാജയോഗം ഈ രാശിക്കാരെയും സാമ്പത്തിക ഉന്നതിയിലെത്തിക്കും. ഈ രാശിയില്‍ ജനിച്ചവർക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ ഇതിലൂടെ സാധിക്കും. പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ജോലിസംബന്ധമായി വിദേശത്തേക്ക് പോകാന്‍ യോഗ, ബിസിനസസില്‍ ലാഭം, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, പങ്കാളിയുമായുള്ള ബന്ധം ആഴത്തിലുള്ളതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)