Accident: കളിച്ചുകൊണ്ടിരിക്കെ സ്കൂളിലെ കിണറ്റിൽ വീണു; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്

കിണർ മൂടിയിരിക്കുകയാണെങ്കിലും അതിന് ബലക്കുറവുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം  

Written by - Zee Malayalam News Desk | Last Updated : Nov 14, 2024, 01:57 PM IST
  • തുരുത്തിക്കര എംടി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റത്.
  • തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Accident: കളിച്ചുകൊണ്ടിരിക്കെ സ്കൂളിലെ കിണറ്റിൽ വീണു; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. തുരുത്തിക്കര എംടി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. എന്നാൽ കുട്ടി അപകടത്തിൽ പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. കാൽവഴുതി വീണതാകാമെന്നാണ് നി​ഗമനം. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിക്ക തലയ്ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News