World Diabetes Day 2024: ലോക പ്രമേഹ ദിനം 2024: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഈ വ്യായാമങ്ങൾ ശീലമാക്കൂ

ഇന്ന് നവംബര്‍ 14 ലോക പ്രമേഹ ദിനമാണ്. ഒരു ജീവിതശൈലിരോഗമാണ് പ്രമേഹം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് പ്രമേഹം എന്ന രോ​ഗാവസ്ഥയുണ്ടാകുന്നത്.  

 

1 /7

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാനാകും. പ്രമേഹ രോ​ഗികൾ ചെയ്യേണ്ട ചില വ്യായാമങ്ങൾ പരിചയപ്പെടാം.  

2 /7

യോ​ഗ - ടൈപ്പ് 2 പ്രമേഹം, രക്തസമ്മർദ്ദം, ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങിയവയ്ക്ക് യോ​ഗ സഹായകമാണ്. 

3 /7

സ്പോർട്സ് - ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.   

4 /7

നീന്തൽ - ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യായാമമാണ് നീന്തൽ.  

5 /7

സൈക്ലിം​ഗ് - രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് സൈക്ലിം​ഗ്. ശരീരത്തിന് വലിയ ആയാസമില്ലാത്ത വ്യായാമമാണിത്.  

6 /7

നടത്തം - ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർ​ഗമാണ് നടത്തം. ആഴ്ചയിൽ 5 ദിവസം ബ്രിസ്റ്റ് വാക്കിം​ഗ് നടത്തുന്നത് ഏറെ ​ഗുണം ചെയ്യും.   

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola