വയനാട് കാരാപ്പുഴയിലെ സിപ് ലൈനിൽ യാത്ര ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. യൂട്യൂബ് ചാനലിലൂടെ പങ്ക് വെച്ച വിഡിയോ നിമിഷനേരത്തിൽ വൈറലായി. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈൻ ഞാൻ ചെയ്തു എന്ന് പറഞ്ഞാണ് രാഹുൽ വീഡിയോ പങ്കുവെച്ചത്.
വയനാട് ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനത്തിലാണ് രാഹുൽ ഗാന്ധി കാരാപ്പുഴ ഡാം സൈറ്റിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. പ്രിയങ്ക ഗാന്ധി, ടി സിദ്ദീഖ് എംഎൽഎ, പ്രിയങ്കയുടെ മകൻ റെയ്ഹാൻ വാദ്ര, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരും ഉണ്ടായിരുന്നു.
Read Also: കൊടകര കുഴൽപ്പണകേസ്; പുനര:ന്വേഷണത്തിന് സർക്കാർ, ചുമതല കൊച്ചി ഡിസിപി കെ. സുദർശന്
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാതലത്തിൽ വയനാട് സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നതിനാണ് അദ്ദേഹം സിപ് ലൈനിൽ കയറിയത്. വയനാട് ദുരന്തം ടൂറിസത്തിന് വലിയ തിരിച്ചടിയായെന്ന് നാട്ടുകാരും ടൂറിസം സംരംഭകരും രാഹുൽഗാന്ധിയോട് ആശങ്ക പ്രകടിപ്പിക്കുന്നതായി വിഡിയോയിൽ കാണാം. രാഹുൽ സിപ് ലൈനിൽ കയറുന്നത് വലിയ സഹായവും പ്രെമോഷനുമാവുവെന്ന് അവർ അറിയിച്ചു.
സിപ് ലൈൻ യാത്ര ചെയ്ത അദ്ദേഹം വയനാട്ടിൽ ഒരു പ്രശ്നവുമില്ലെന്നും ചെറിയ ഒരു ഭാഗത്തെ മാത്രമാണ് ദുരന്തം ബാധിച്ചതെന്നും അതിന്റെ പേരിൽ ടൂറിസം തകരാൻ പാടില്ലെന്നും വ്യക്തമാക്കി. വയനാട്ടിലെ ടൂറിസത്തെക്കുറിച്ചും ആളുകളുടെ പോരാട്ടത്തെക്കുറിച്ചും രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിനെ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് താനും പ്രിയങ്കയുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.