Gold Rate Today: സ്വർണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 880 രൂപ!

Kerala Gold Rate Today: നവംബർ മാസം ഇതുവരെ 3600 രൂപയാണ് കുറഞ്ഞത്. ഇന്ന് സ്വർണവില 56000 ൽ താഴെ. 

 

 

സംസ്ഥാനത്ത് സ്വർണവിലയിൽ കിതപ്പ് തുടരുന്നു.  സെപ്തംബർ 20 നാണ് സ്വർണവില ആദ്യമായി 55000 കടന്നത്.

1 /8

സംസ്ഥാനത്ത് സ്വർണവിലയിൽ കിതപ്പ് തുടരുന്നു. റെക്കോർഡുകൾ കടന്ന് മുന്നേറുകയായിരുന്ന സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 880 രൂപയാണ് പവന് കുറഞ്ഞത്.  ഇതോടെ സ്വർണവില 55,480  ആയി.

2 /8

ഗ്രാമിന് 110 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6935 ആയിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ദീപാവലി സമയത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു

3 /8

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് പ്രതിഫലിച്ചത്.  നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59,080 ആയിരുന്നു.  ഈ മാസം ഇതുവരെ 3600 രൂപയാണ് പവന് കുറഞ്ഞത്.  കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 7045 രൂപയും പവന് 56,360 രൂപയുമായിരുന്നു ഇന്നലത്തെ വില.

4 /8

സ്വർണവില 60000 കുറയുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് സ്വർണവിലയുടെ ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്.

5 /8

ട്രംപ് വിജയിച്ചതിന്റെ തുടർന്നാണ് സ്വർണവില ഇടിഞ്ഞു തുടങ്ങിയത്.  ഈ വർഷം അവസാനമാകുമ്പോൾ സ്വർണവില പുതിയ റെക്കോർഡിലെത്തുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

6 /8

ഒക്ടോബറിൽ 60000 ത്തിലേക്ക് കുതിക്കുകയായിരുന്ന സ്വർണവില നവംബറിൽ അടിതെറ്റുകയായിരുന്നു. 

7 /8

നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്.  നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ്  57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 എത്തി

8 /8

വിവിധ നഗരങ്ങളിലെ സ്വർണ്ണ വില അറിയാം (10 gram): ഡൽഹിയിൽ 22, 24 carat സ്വർണവില (10 gram) യഥാക്രമം 70590, 76990 ആണ്. മുംബൈ-22, 24 carat സ്വർണവില (10 gram) യഥാക്രമം 70440, 76840, ചെന്നൈ- 22, 24 carat സ്വർണവില (10 gram) യഥാക്രമം 70440, 76840, ബെംഗളൂരു- 22, 24 carat സ്വർണവില (10 gram) യഥാക്രമം 70440, 76840, ഹൈദരാബാദ്- 22, 24 carat സ്വർണവില (10 gram) യഥാക്രമം 70440, 76840.

You May Like

Sponsored by Taboola