തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. 2022 ഫെബ്രുവരി നാലാം തീയതി മുതലാണ് മേള നടത്താനിരുന്നത്. 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി നാല് മുതൽ 11 വരെ വരെ എട്ട് ദിവസമായിട്ടാണ് ആദ്യം മേള സംഘടിപ്പിച്ചിരുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...