IFFK 2021 പാലക്കാട്: കോവിഡ് മാനദണ്ഡ പ്രകാരം ഒരുക്കങ്ങൾ

 1500 ഡെലിഗേറ്റ്സിനായിരിക്കും അനുവാദം ഉണ്ടാവുക.

Written by - Zee Malayalam News Desk | Last Updated : Jan 24, 2021, 09:17 PM IST
  • പ്രദർശനത്തിനെത്തുന്ന ഡെലിഗേറ്റ്സിനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ(Kamal) അറിയിച്ചു.
  • കോവിഡിന്റെ പശ്ചാതലത്തിൽ സ്ഥാനത്ത് നാല് ജില്ലകളിലായാണ് ഫെസ്റ്റിവൽ നടക്കുക
  • കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവും പ്രദർശനം നടക്കുക.
IFFK 2021 പാലക്കാട്: കോവിഡ് മാനദണ്ഡ പ്രകാരം ഒരുക്കങ്ങൾ

പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ പാലക്കാട് ജില്ലയിൽ നടക്കും.ഡെലിഗേറ്റ്സിനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ  കമൽ അറിയിച്ചു. ആന്റിജൻ ടെസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ. ടെസ്റ്റ് സൗജന്യമായിരിക്കും. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ് പാലക്കാട് ജില്ലയിലെ പ്രിയദർശനി,  പ്രിയതമ,  പ്രിയ, സത്യ, ശ്രീദേവി ദുർഗ എന്നീ അഞ്ച് തിയേറ്ററുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവും പ്രദർശനം നടക്കുക. ഒരു കേന്ദ്രത്തിൽ(പാലക്കാട് ജില്ലയിൽ മാത്രം) 1500 ഡെലിഗേറ്റ്സിനായിരിക്കും അനുവാദം ഉണ്ടാവുക.

Also Read: ധരണിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 

പ്രദർശനത്തിനെത്തുന്ന ഡെലിഗേറ്റ്സിനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ(Kamal) അറിയിച്ചു.  ഒരു പാസ് കൊണ്ട് അഞ്ച് തീയ്യേറ്ററുകളിൽ എല്ലാ ദിവസവും എല്ലാ പ്രദർശനവും കാണാൻ സാധിക്കും. കോവിഡ് പശ്ചാത്തലത്തിൽ പാസ് ലഭിച്ചവർ പ്രദർശനത്തിന് 24 മണിക്കൂറിനകം റിസർവ് ചെയ്യേണ്ടതുണ്ട്. ഫെബ്രുവരി  27 ,28 തീയതികളിലാണ് പാസ് വിതരണം നടക്കുക.  അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപനവും പുരസ്കാര വിതരണവും പാലക്കാട്(Palakkad) ആയിരിക്കും നടക്കുക.

ALSO READ: Biju Menon വയസ്സൻ കഥാപാത്രത്തിൽ; 'ആർക്കറിയാം' Teaser പുറത്ത്

 കോവിഡിന്റെ(Covid) പശ്ചാതലത്തിൽ സ്ഥാനത്ത് നാല് ജില്ലകളിലായാണ് ഫെസ്റ്റിവൽ നടക്കുക. ഫെബ്രുവരി 10 മുതൽ 14 വരെ തിരുവനന്തപുരത്തും , ഫെബ്രവരി 17 മുതൽ 21 വരെ എറണാകുളത്തും, ഫെബ്രവരി 23 മുതൽ 27 വരെ തലശ്ശേരിയിലും  മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാടുമായാണ് ഫെസ്റ്റിവൽ നടക്കുക. ജൂറി അംഗങ്ങൾ ഓൺലൈനായായിരിക്കും സിനിമകൾ വീക്ഷിക്കുക. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News