Bigg Boss Malayalam Season 5: അത് ഫെയറായില്ല, വിവേചനം തോന്നി;ഇത്തിരി സാഡിലാണ്-എലിമിനേറ്റ് ചെയ്ത് പുറത്തെത്തിയ ശേഷം ഗോപിക

Bigg Boss Gopika Response: സാഗർ ജുനൈസ് എന്നിവരെ പറ്റിയുള്ള പരാമർശം പിന്നീട് പറയുമെന്നും ഗോപിക  പറഞ്ഞു.  നാലാഴ്ച ഷോ കൊണ്ട് പോയ ശേഷമായിരുന്നു എവിക്ഷൻ

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 07:21 PM IST
  • എവിക്ഷൻ ഫെയറായി തോന്നിയില്ല, താനിത്തിരി സാഡിലാണ്
  • നാലാഴ്ച ഷോ കൊണ്ട് പോയ ശേഷമായിരുന്നു എവിക്ഷൻ എന്ന്
  • മുംബൈയിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഗോപിക പ്രതികരിച്ചു
Bigg Boss Malayalam Season 5: അത് ഫെയറായില്ല, വിവേചനം തോന്നി;ഇത്തിരി സാഡിലാണ്-എലിമിനേറ്റ് ചെയ്ത് പുറത്തെത്തിയ ശേഷം ഗോപിക

കോമണറായി ബിഗ് ബോസിലെത്തി ഒടുവിൽ രണ്ടാമത്തെ എലിമിനേഷനിൽ തന്നെ പുറത്തായിരിക്കുകയാണ് ഗോപിക. കോമണർ ലേബലിൽ എത്തിയ  ഗോപിക പുറത്തായത് അപ്രതീക്ഷിതം എന്ന് തന്നെയാണ് പലരും പറഞ്ഞത്. എന്നാൽ വ്യാഴാഴ്ച എവിക്ഷനിൽ വളരെ അധികം ഡ്രാമകൾക്ക് പിന്നാലെ ഗോപികയെ പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു. മുംബൈയിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഗോപിക മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

എവിക്ഷൻ ഫെയറായി തോന്നിയില്ലെന്നും താനിത്തിരി സാഡിലാണെന്നന്നും ഗോപിക പറഞ്ഞു. സാഗർ ജുനൈസ് എന്നിവരെ പറ്റിയുള്ള പരാമർശം പിന്നീട് പറയുമെന്നും ഗോപിക  പറഞ്ഞു.  നാലാഴ്ച ഷോ കൊണ്ട് പോയ ശേഷമായിരുന്നു എവിക്ഷൻ അത് അത്ര ഫെയറായി തോന്നിയില്ലെന്നും ഗോപിക പറഞ്ഞു. എൻറെ ബെസ്റ്റ് പെർഫോമൻസാണ് ഞാൻ ചെയ്തതെന്നും ഗോപിക മാധ്യമങ്ങളോട് പറഞ്ഞു. ബിഗ് ബോസ് വേറൊരു ലോകമാണെന്നും ഗോപിക പറഞ്ഞു. 

ALSO READ: Bigg Boss Malayalam Season 5: 'ഇതെനിക്ക് പൊറുക്കാവുന്നതിനും അപ്പുറം'; സാഗറിനോടും ജുനൈസിനോടും യാത്ര പറയാതെ ഗോപിക

 

മറ്റ് മത്സാരാർഥികൾക്ക് കിട്ടിയ പരിഗണന തന്നെ തനിക്കും കിട്ടിയെന്നും ഗോപിക പറയുന്നു. രണ്ട് ദിവസം മുൻപാണ് ഷോയിലേക്ക് സെലക്ടാവുന്നത്. ഇത്രയും ദിവസം കൊണ്ടൊന്നും സ്ട്രാറ്റജി വെച്ചൊന്നും ഷോയിലേക്ക് പോകാൻ പറ്റില്ല.വളരെ നാടകീയമായ ഒരു മിഡ് വീക്ക് എവിക്ഷന്‍ പ്രക്രിയ ആണ് ഇന്നലെ ബി​ഗ് ബോസിൽ നടന്നത്. 

റിനോഷ്, അനിയന്‍ മിഥുൻ, റെനീഷ, വിഷ്‍ണു, ലച്ചു, ഗോപിക എന്നിവരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ കോമണറായി എത്തിയ ​ഗോപികയാണ് ബി​ഗ് ബോസ് വീട്ടിൽ നിന്നും രണ്ടാമതായി പുറത്തായത്. ആദ്യം എല്ലാവരും കരുതിയത് ലച്ചു ആണ് പുറത്തായത് എന്നാണ്. എന്നാൽ പിന്നീട് തങ്ങൾക്ക് കിട്ടിയ കാർഡിന്റെ പിൻഭാ​ഗത്ത് സ്ക്രാച്ച് ചെയ്ത് നോക്കിയപ്പോഴാണ് എവിക്ടഡ് ആയത് ​ഗോപികയാണെന്ന് വ്യക്തമായത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News