ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പ്രതീക്ഷ നിറഞ്ഞ ആക്ഷൻ പാക്ക്ഡ് ചിത്രമാണ് ബാന്ദ്ര. ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് ചിത്രം ഒരുക്കുന്നത്. 80, 90 കാലഘട്ടങ്ങളിൽ മുംബൈയിലെ ബാന്ദ്ര കേന്ദ്രീകരിച്ചുള്ള ഗ്യാങ്സ്റ്റർ കഥയായിരിക്കും ചിത്രത്തിലൂടെ പറയുകയെന്നാണ് സൂചന. അലൻ അലക്സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ബാന്ദ്രയിൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ബാന്ദ്രയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. സെപ്റ്റംബർ 14ഓടെ ബാന്ദ്രയുടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം. തമന്നയുടെ ഒരു പെപ്പി ഡാൻസ് സോംഗ് മാത്രമാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞാൽ പിന്നെ ഒക്ടോബറോടെ ചിത്രം തിയേറ്ററിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
Also Read: Chandramukhi 2 Release: 'ചന്ദ്രമുഖി 2' റിലീസ് വൈകും; പുതിയ തിയതി ഇങ്ങനെ...
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ മാസ് ആക്ഷൻ ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയാണ് ദിലീപിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിങ്, ധാര സിങ് ഖാറാന, അമിത് തിവാരി, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ഗണേശ് കുമാർ, ശരത് കുമാർ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലായി എത്തും. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാന്ദ്രയുടെ ചിത്രീകരണം. ദിലീപ് ചിത്രം മെയിൽ തിയറ്ററുകളിൽ റിലീസ് ചെയ്തേക്കും. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - നോബിള്‍ ജേക്കബ്, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...