Alone Teaser: മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം, ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും... ത്രില്ലടിപ്പിച്ച് 'എലോൺ' ടീസറെത്തി

മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 09:38 AM IST
  • മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്.
  • ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
  • ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30ാമത് ചിത്രമാണിത്.
Alone Teaser: മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം, ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും... ത്രില്ലടിപ്പിച്ച് 'എലോൺ' ടീസറെത്തി

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. 'യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്' എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ടീസറിൽ മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് കാണാൻ സാധിക്കുക. ഒപ്പം ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ബിജിഎം ആണ് ടീസറിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തും. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30ാമത് ചിത്രമാണിത്. 

Also Read: Alone Movie : എലോണിൽ മോഹൻലാൽ ഒറ്റയ്ക്കല്ല; പൃഥ്വിയും മഞ്ജുവുമുണ്ടാകും?

ചിത്രത്തിൽ ആകെ അഭിനയിക്കുന്നത് താൻ മാത്രമായിരിക്കുമെന്നും മോഹൻലാൽ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാലിനെ പുറമെ ചിത്രത്തിൽ പൃഥ്വിയും മഞ്ജുവുമെത്തുന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു. 

വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം മോഹൻലാൽ പങ്ക് വെച്ചിരുന്നു. ഷാജി കൈലാസിന്റെ നായകന്മാർ വളരെ ധീരന്മാരും ശക്തന്മാരുമാണെന്ന് മോഹൻലാൽ പറഞ്ഞു. നായകന്മാർ എപ്പോഴും ഒറ്റയ്ക്ക് ആയിരിക്കുമെന്നും അത് ഈ ചിത്രത്തിലൂടെ  നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും മോഹൻലാൽ പോസ്റ്റർ പുറത്ത് വിട്ട വേളയിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News