Alone Movie Teaser : "യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്"; എലോണിന്റെ ടീസർ പുറത്ത്‌വിട്ടു

Alone Movie : മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് ചിത്രത്തിൻറെ ടീസർ  പുറത്തിറക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 21, 2022, 07:54 PM IST
  • യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ് എന്ന ഡയലോഗോടെ തന്നെയാണ് ചിത്രത്തിൻറെ ടീസറും പുറത്തിറക്കിയിരിക്കുന്നത്.
  • മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയിരിക്കുന്നത്.
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അലോൺ.
  • ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Alone Movie Teaser : "യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്"; എലോണിന്റെ ടീസർ പുറത്ത്‌വിട്ടു

കൊച്ചി:  മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ ടീസർ പുറത്തിറക്കി. യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ് എന്ന ഡയലോഗോടെ തന്നെയാണ് ചിത്രത്തിൻറെ ടീസറും പുറത്തിറക്കിയിരിക്കുന്നത്. മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് ചിത്രത്തിൻറെ ടീസർ  പുറത്തറക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അലോൺ. ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

മോഹൻലാലും (Mohanlal) ഷാജികൈലാസും (Shaji Kailas) 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്.

ALSO READ: Mohanlal Upcoming Movies: ക്യാമറയ്ക്ക് പിന്നിലും വിസ്മയമൊരുക്കുമോ? വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

ചിത്രത്തിൽ ആകെ അഭിനയിക്കുന്നത് താൻ മാത്രമായിരിക്കുമെന്നും മോഹൻലാൽ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്.ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു,. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചിലിസ് ആയിരുന്നു. 

വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം മോഹൻലാൽ പങ്ക് വെച്ചിരുന്നു. ഷാജി കൈലാസിന്റെ നായകന്മാർ വളരെ  ധീരന്മാരും ശക്തന്മാരുമാണെന്ന് മോഹൻലാൽ പറഞ്ഞു .നായകന്മാർ ഇപ്പോഴും ഒറ്റയ്ക്ക് ആയിരിക്കുമെന്നും അത് ഈ ചിത്രത്തിലൂടെ  നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും മോഹൻലാൽ പോസ്റ്റർ പുറത്ത് വിട്ട വേളയിൽ പറഞ്ഞിരുന്നു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News