മടങ്ങിയെത്തുമെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി, ഹാജരാകാൻ തയാറെന്ന് നടൻ

കോടതി പറയുന്ന ദിവസം ഹാജരാകാൻ തയാറാണെന്ന് വിജയ് ബാബു അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാവാൻ  തയാറാണെന്നായിരുന്നു വിജയ് ബാബു അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 23, 2022, 05:19 PM IST
  • അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാവാൻ തയാറാണെന്നായിരുന്നു വിജയ് ബാബു അറിയിച്ചത്.
  • എന്നാൽ ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
  • തന്റെ പാസ്പോർട്ട് പോലീസ് റദ്ദാക്കിയതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.
മടങ്ങിയെത്തുമെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി, ഹാജരാകാൻ തയാറെന്ന് നടൻ

കൊച്ചി: വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുമെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കാമെന്ന് ഹൈക്കോടതി. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരി​ഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. വിജയ് ബാബുവിന്റെ മടക്കയാത്രയുടെ ടിക്കറ്റ് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. 

അതേസമയം കോടതി പറയുന്ന ദിവസം ഹാജരാകാൻ തയാറാണെന്ന് വിജയ് ബാബു അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാവാൻ  തയാറാണെന്നായിരുന്നു വിജയ് ബാബു അറിയിച്ചത്. എന്നാൽ ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെ എന്ന് ഹൈക്കോടതി വ്യക്തമാക്കി. തന്റെ പാസ്പോർട്ട് പോലീസ് റദ്ദാക്കിയതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. പരാതിക്കാരിയായ നടിക്ക് സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണെന്നും പീഡനം നടത്തിയിട്ടില്ലെന്നും നടൻ കോടതിയിൽ ബോധിപ്പിച്ചു. 

Also Read: എന്താണ് റെഡ് കോര്‍ണര്‍ നോട്ടീസ്? വിജയ് ബാബുവിനെതിരെ ആദ്യം പുറപ്പെടുവിച്ചത് ബ്ലൂ കോര്‍ണര്‍ നോട്ടീസ്... അറിയാം ഈ നോട്ടീസുകള്‍

എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പോലീസ് നിലപാട്. നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് വിജയ് ബാബു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. മെയ് 24നകം ഹാജരായില്ലെങ്കിൽ നടനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News