തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വര്‍ഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുകയാണ്. സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണ് ഈ കൊലപാതകങ്ങളെല്ലാം. ആരെയും എതിര്‍ക്കാനുള്ള ശക്തി സര്‍ക്കാരിനില്ല.
പൊലീസിലും ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് സി.പി.എം സമ്മേളനങ്ങളില്‍ പോലും ആക്ഷേപമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയന്നാണ് കേരളം ജീവിക്കുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും വിമര്‍ശനമുണ്ടായതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ രണ്ടു ലക്ഷം കോടി രൂപയുടെ സില്‍ലൈന്‍ ഉണ്ടാക്കാന്‍ പോകുമ്പോള്‍, ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ വിഷുവും ഈസ്റ്ററും ഒന്നിച്ച് വന്നിട്ടും ശമ്പളമില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടു നല്‍കി തകര്‍ക്കുകയാണ്.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ വൈദ്യുതി ബോര്‍ഡില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് എന്തെങ്കിലും പിടിയുണ്ടോ. സി.ഐ.ടി.യുക്കാര്‍ മന്ത്രിയെയും ചെയര്‍മാനെയും ഭീഷണിപ്പെടുത്തുകയാണ്. വാട്ടര്‍ അതോറിട്ടിയിലും ഘടകകക്ഷി മന്ത്രിയെ സി.ഐ.ടിയു നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഘടകക്ഷികളുടെ വകുപ്പുകളിലെല്ലാം സി.ഐ.ടി.യു ഗുണ്ടായിസമാണ്.
വൈദ്യുതി, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ സി.ഐ.ടിയുവിന്റെ തോന്യാസമാണ് നടക്കുന്നത്. ഇതൊന്നും ചോദിക്കാന്‍ മുഖ്യമന്ത്രി ഇല്ലേ.ഒന്നാം വര്‍ഷികമായിട്ടും മുഖ്യമന്ത്രിക്ക് ഭരിക്കാന്‍ അറിയില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...