വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരായുള്ള കുറ്റം ഗൗരവമുള്ളത്, ജാമ്യാപേക്ഷ തള്ളി

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

Last Updated : Apr 23, 2018, 03:26 PM IST
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരായുള്ള കുറ്റം ഗൗരവമുള്ളത്, ജാമ്യാപേക്ഷ തള്ളി

പറവൂര്‍: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ എസ്ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

ശ്രീജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദീപക്കിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയ എസ്ഐയെ ഐജി ശ്രീജിത്ത്, ഡിഐജി കെ. ജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

Trending News