പാലക്കാട്: എല്ലാ കണ്ണുകളും ഇനി തൃത്താലയിലേക്കാണ് മൂന്ന് ശക്തൻമാർ നേർക്കുനേർ നിന്ന് പോരാടുമ്പോൾ വിജയം ആർക്കൊപ്പമെന്നത് തന്നെ ഉൗഹിക്കാനാവുന്നില്ല. ലോക്സഭയിലെ (Loksabha) പരാജയത്തിനെ അതിജീവിക്കാൻ എൽ.ഡി.എഫിനായി എം.ബി രാജേഷും,വിജയം ഉറപ്പിക്കാൻ സിറ്റിങ്ങ് എം.എൽ.എ കൂടിയായ വി.ടി ബൽറാമും ബി.ജെ.പിയിലെ ശക്തനായ സന്ദീപ് വാര്യരും കൂടിയാവുമ്പോൾ മത്സരത്തിന്റെ ഗതി തന്നെ മാറി മറിയുകയാണ്.
ഏറ്റവും എളുപ്പത്തിൽ ജയിക്കാവുന്ന സി.പി.എമ്മിന്റെ സിറ്റിങ്ങ് മണ്ഡലം കൂടിയായ മലമ്പുഴ കൊടുക്കാതെ രാജഷിനെ തൃത്താലയിൽ നിർത്തിയത് തന്നെ സി.പി.എമ്മിന്റെ തന്ത്രമായി തന്നെയാണ് കാണേണ്ടത്. ആര് ജയിച്ചാലും ഇല്ലെങ്കിലും അവിടെയൊരു പൊടിപാറുന്ന മത്സരം സൃഷ്ടിക്കുക എന്നത് തന്നെയാണ് ശക്തൻമാരെ നിർത്തി മുന്നണികൾ കണക്കാക്കുന്നത്.
അങ്ങിനെ സി.പി.എമ്മിന്റെ കൈവശ സീറ്റ് എന്നൊന്നും തൃത്താലയെ പറയാൻ പറ്റില്ല. ഇടക്ക് സി.പി.എമ്മിന് വഴങ്ങിയും,കോൺഗ്രസ്സിന് അനുകൂലമായും മാത്രം തൃത്താല മാറിമറിഞ്ഞ് നിന്നതാണ് ചരിത്രം. ഇത്തവണ അത് ബി.ജെ.പിക്കും അനുകൂലമായാൽ പിന്നെ പറയാനൊന്നുമില്ലെന്ന് തന്നെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അവിടെയാണ് സന്ദീപ് വാര്യരെ പോലെയുള്ള ശക്തൻമാരുടെ വരവിന്റെ ലക്ഷ്യവും. നിലപാടുകളിൽ പുലർത്തുന്ന കണിശത തന്നെയായിരിക്കും സന്ദീപ് വാര്യർക്ക കിട്ടുന്ന വോട്ടിന് പിന്നിലെ രഹസ്യവും.
ALSO READ : Tamilnadu Assembly Elections 2021: Kamal Haasan കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും
2011 ൽ പി.മമ്മിക്കുട്ടിക്കും,2015-ൽ സുബൈദാ ഇസഹാക്കിനും തൃത്താലയിൽ കാലിടറിയപ്പോൾ കഴിഞ്ഞ വട്ടത്തെ ഭൂരിപക്ഷത്തെ 10000-ൽ എത്തിച്ചാണ് വി.ടി ബൽറാം (VT Balram) ജയിച്ച് കേറിയത്. 1,40,652 വോട്ടുകൾ പോൾ ചെയ്തപ്പോൾ 66,505 വോട്ടുകളാണ് ബൽറാം നേടിയത്. മാർജിൻ 10000 മാത്രമെങ്കിും സി.പി.എമ്മിന്റെ കാൽചുവട്ടിലെ മണ്ണ് പോലും ഒഴുകിയെന്ന് സത്യം.
എന്നാൽ ഇത്തവണ ഭൂരിപക്ഷം കുറക്കുക തന്നെയാണ് എതിരാളികളുടെ ലക്ഷ്യം. അതിനായി ഏതറ്റം വരെ വേണമെങ്കിലും പോവുക എന്ന് തന്നെയാണ് സി.പി.എമ്മിന്റെയും,ബി.ജെ.പിയുടെയും ലക്ഷ്യം. ചുരുക്കി പറഞ്ഞാൽ പോരാട്ടം സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മാമാങ്കമായി മാറും. ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...