Deputy Tahsildar Missing Case: കാണാതായ ഡെപ്യൂട്ടി തഹസിൽദാർക്കായി പോലീസ് അന്വേഷണം ഊർജ്ജിതം

Deputy Tahsildar Missing Updates: തിരൂർ മാങ്ങാട്ടിരി സ്വദേശിയായ ചാലിബ് പി ബിയെയാണ് കാണാതായിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 8, 2024, 08:58 AM IST
  • കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി\ പോലീസ്
  • മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്
Deputy Tahsildar Missing Case: കാണാതായ ഡെപ്യൂട്ടി തഹസിൽദാർക്കായി പോലീസ് അന്വേഷണം ഊർജ്ജിതം

മലപ്പുറം: കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. 

Also Read: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്!

തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകുന്നേരം മുതൽ കാണാതായിരിക്കുന്നത്.  വൈകുന്നേരം 5:15 ന്  ഓഫീസിൽ നിന്നും ഇറങ്ങിയെങ്കിലും വീട്ടിലെത്താൻ വൈകുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു.  എന്നാൽ സമയം ഏറെയായിട്ടും കാണാതായതിനെ തുടർന്ന് ഫോൺ ചെയ്തപ്പോൾ യാതൊരു വിവരവും ഇല്ലായിരുന്നു.  തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. 

മൊബൈൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലർച്ചെ 02:02 വരെ ഓണായിരുന്ന ഫോൺ പിന്നീട് ഓഫായി. ഇതിനിടയിൽ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 

Also Read: കർക്കടക രാശിക്കാർക്ക് വാഹന യോഗം, കുംഭ രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

ബുധനാഴ്ച എട്ടുമണിയോടെ ഭാര്യ ചാലിബിന് മെസേജ് അയക്കുകയും. അതിനു മറുപടിയായി നൽകിയത് പോലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല എന്നാണ് വീട്ടുകാർ പറഞ്ഞത്. എന്നാൽ പോലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട് ലഭിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News