തിരുവനന്തപുരം : ഒടുവിലിതാ ഡിസലും സെഞ്ചുറി തൊട്ടു. ഇന്നത്ത വില വർധനയിൽ മാത്രം പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.44 രൂപയും ഡീസലിന് 95.45 രൂപയുമായി ഉയർന്നു.
വിലക്കയറ്റം മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുകയാണ്. നിരവധി സ്ഥലങ്ങളില്‍ പെട്രോളിന് പിന്നാലെ ഡീസലിനും നൂറ് രൂപ കടന്നു. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലുമാണ് ഡീസല്‍ വില നൂറ് കടന്നത്. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണയാണ് വിലകൂട്ടിയത്.
ALSO READ: Petrol Price in Kerala: രക്ഷയില്ല, ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസ
ക്രൂഡ് ഒായിൽ വില അന്താരാഷ്ട്ര വിപണിയിൽ വളരെയധികം കൂടിയതാണ് ഇതിന് പിന്നിലുള്ള കാരണം. ഇത് കൊണ്ട് തന്നെ ഉടനെയൊന്നും ഇന്ധന വിലയിൽ മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ട. സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന നികുതി പിൻവലിച്ചാൽ വില കുറയുമെങ്കിലും നികുതി വരുമാന നഷ്ടം ഭയന്ന് സംസ്ഥാനങ്ങൾ അതിന് തയ്യാറല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...