Sun Transit: നാല് നാൾ കൂടി, സൂര്യൻ ഇനി വൃശ്ചികം രാശിയിൽ; സമ്പത്തും സൗഭാഗ്യവും കൈവരും

ജ്യോതിഷ പ്രകാരം സൂര്യന്റെ രാശിമാറ്റം വളരെ പ്രധാനമാണ്. ഒരു മാസമെടുത്താണ് സൂര്യൻ രാശിമാറുന്നത്. നിലവിൽ ധനു രാശിയിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. 

 

1 /5

നവംബർ 16ന് സൂര്യൻ ധനു രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കും. ഈ സൂര്യ സംക്രമണം ഏതൊക്കെ രാശികൾക്കാണ് ​ഗുണം ചെയ്യുകയെന്ന് നോക്കാം.   

2 /5

തുലാം രാശിക്കാര്‍ക്ക് സൂര്യ സംക്രമണം വലിയ നേട്ടങ്ങളുണ്ടാക്കും. ആകസ്മികമായ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. നിങ്ങളുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ സാധിക്കും.   

3 /5

കർക്കടകം രാശിക്കാർക്ക് സൂര്യ രാശിമാറ്റം ശുഭ ഫലങ്ങൾ നൽകും. അപ്രതീക്ഷിതമായ സാമ്പത്തികനേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.   

4 /5

ചിങ്ങം രാശിക്കാരുടെ നല്ല ദിവസങ്ങൾ തുടങ്ങുകയാണ്. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ അനുകൂലമായ സമയമാണ്. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ കഴിയും. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാക്കും. വരുമാനം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola