New Delhi: പെട്രോൾ - ഡീസൽ വില തുടർച്ചയായ നാലാം ദിവസം വർധനയില്ലാതെ തുടരുന്നു. നാളെ ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. പെട്രോളിന് മുംബൈയിൽ (Mumbai) 92.86 രൂപയും, ചെന്നൈയിൽ 88.82 രൂപയും, കൊൽക്കത്തയിൽ 87.69 രൂപയുമാണ് വില. ഡൽഹി (Delhi), മുംബൈ, ചെന്നൈ, കൊൽക്കത്ത (Kolkata) എന്നിവിടങ്ങളിലെ ഡീസൽ വില യഥാക്രമം 76.48, 83.30, 81.71, 80.08 രൂപയാണ്.
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ (Crude Oil) വിലവർധനയാണ് ആഭ്യന്തര വിപണിയിൽ ഇന്ധന വില വർധിക്കാൻ കാരണമെങ്കിലും, ക്രൂഡ് ഓയിൽ വില ബാരലിന് 55 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുമ്പോൾ ഓയിൽ മാർക്കറ്റിംങ് കമ്പനികൾ വില താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
ബജ്ജറ്റ് (Budget) അവതരണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കുകയാണെന്നിരിക്കെ അധിക വരുമാനം സമാഹരിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ (Excise Duty) ഇനിയും ഉയർത്താൻ സർക്കാർ തീരുമാനിക്കാൻ സാധ്യത ഉള്ളതിനാൽ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിലയിൽ ബഫറുകൾ നിർമ്മിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജനുവരിയിൽ മാത്രം പെട്രോൾ - ഡീസൽ വില 10 തവണ കൂടിയിരുന്നു. പെട്രോളിന് (Petrol) 2.59 രൂപയും ഡീസലിന് (Diesel) 2.61 രൂപയുമാണ് വർധിച്ചത്. സൗദി അറേബ്യയിലെ ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടിക്കുറച്ചതും ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ (Crude Oil) ഉപഭോഗം വർദ്ധിച്ചതും കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price)വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...