Asif Ali Movie Ott: ഒടുവിൽ ആ അപ്ഡേറ്റെത്തി, പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ്; ആസിഫ് അലി ചിത്രം എത്തുന്നു

പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കൂടുതലും പ്രൊമോഷന്‍ കിട്ടിയത് എന്നത് ശ്രദ്ധേയം.    

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 08:05 AM IST
  • പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണിത്.
  • ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രേക്ഷക പ്രശംസ നേടി.
Asif Ali Movie Ott: ഒടുവിൽ ആ അപ്ഡേറ്റെത്തി, പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ്; ആസിഫ് അലി ചിത്രം എത്തുന്നു

ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’ തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും. ഒടുവിൽ ആ പ്രഖ്യാപനം വന്നുകഴിഞ്ഞു. കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക് എത്തുകയാണ്. നവംബർ 19ന് ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും. ബോക്സ് ഓഫീസിൽ വൻ ഹിറ്റ് ആയതിനാൽ ചിത്രം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയതെന്നാണ് വിവരം. ഏഷ്യാനെറ്റ് ആണ് സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണിത്. ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രേക്ഷക പ്രശംസ നേടി. ആ​ഗോളതലത്തിൽ ചിത്രം 60 കോടിയോളം നേടിയതായാണ് റിപ്പോർട്ട്. ആസിഫ് സോളോ നായകനായി എത്തിയ ചിത്രമെന്ന നിലയിൽ താരത്തിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണ്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

Also Read: Savusai: സോഷ്യൽ മീഡിയകളിൽ തരംഗമായി 'സാവുസായ്'! വൈറലായി മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിന്റെ ബീറ്റ്സ്

 

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News