Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു

Leptospirosis Symptoms: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 10:23 PM IST
  • തൊഴിലാളികളായ രണ്ട് പേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്
  • ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി
Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ​ഗവേഷണ കേന്ദ്രത്തിലെ കരാർ ജീവനക്കാരനായ അജയ് ഉജിൻ (22) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്.

തൊഴിലാളികളായ രണ്ട് പേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്. പാങ്ങപ്പാറയിൽ നിന്നുള്ള ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തൊലാളികളുടെ താമസസ്ഥലവും ബാക്കി തൊഴിലാളികളെയും നിരീക്ഷിച്ച് വരികയാണ്. രണ്ട് തൊഴിലാളികൾക്ക് കൂടി പനി ബാധിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി ഉണ്ടാകുന്നത്. എലികളുടെ വൃക്കയിൽ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകൾ അവയുടെ മൂത്രത്തിലൂടെ മറ്റുള്ളവരിലേക്ക് പകരുകയാണ് ചെയ്യുന്നത്. കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മലിനജലവുമായുള്ള സമ്പർക്കത്തിലൂടെ മുറിവുകളിലൂടെയോ ഈ ബാക്ടീരിയകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു.

ALSO READ: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

പാടത്തും പറമ്പിലും ജോലി ചെയ്യുന്ന കൃഷിക്കാർ, മൃ​ഗങ്ങളുമായി അടുത്തിടപഴകുന്ന ആളുകൾ, കശാപ്പുശാലകളിലെ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരിൽ രോ​ഗ സാധ്യത കൂടുതലാണ്. ശക്തമായ പനി, കണ്ണുകളിൽ ചുവപ്പ് നിറം, തലവേദന, തണുപ്പ്, പേശി വേദന, വയറുവേദന, ഛ‍ർദ്ദി, വയറിളക്കം, മഞ്ഞപ്പിത്തം, ചർമ്മത്തിൽ ചുണങ്ങ് പോലുള്ള നിറവ്യത്യാസങ്ങൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കയ്യുറ, പാദരക്ഷകൾ, മാസ്ക് എന്നിവ ഉപയോ​ഗിക്കേണ്ടത് പ്രധാനമാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ലെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നീണ്ടു നിൽക്കുന്ന പനി, ശരീരവേദന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News