തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നുവെന്നും വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ചുട്ടിപ്പാറ കോളേജ് പ്രിൻസിപ്പലിനെ ഈടത്തോട് കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. അമ്മുവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് അലീന, അഷിത, അഞ്ജന എന്നിവരെ അറസ്റ്റ് ചെയ്തത്. സെഷൻസ് കോടതി ജാമ്യം വിധിച്ചതിന് പിന്നാലെ മൂവരും ജയിൽ മോചിതരായിരുന്നു.
Also Read: Sabu Death: 'സൊസൈറ്റിയുടെ കെണിയിൽ പെട്ടുപോയി; ഇനി രക്ഷപ്പെടാൻ പാടാണെന്ന് സാബു പറഞ്ഞു'
അതിനിടെ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ അമ്മുവിന്റെ പിതാവ് പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നൽകി. അധ്യാപകനെ ഒന്നാം പ്രതിയാക്കണമെന്നായിരുന്നു ആവശ്യം. അമ്മുവിനെ പരസ്യ വിചാരണയ്ക്ക് വിട്ട് കൊടുത്തെന്നും അധ്യാപകന്റെ സാന്നിധ്യത്തിലായിരുന്നു സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതെന്നുമായിരുന്നു പരാതി. നവംബര്‍ 15ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.