പത്തനംതിട്ട: മുറിഞ്ഞകല്ലിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെയും സംസ്കാരം ഇന്ന് നടക്കും. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ രാവിലെ 8 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12.30ഓടെ സംസ്കാരം നടത്തും. നവദമ്പതിമാരായ നിഖിൽ, അനു, ഇവരുടെ അച്ഛന്മാരായ മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിന് തൊട്ടുമുൻപ് കാർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഞായറാഴ്ച രാവിലെ നാലരയോടെയാണ് അപകടം നടന്നത്. നവംബർ 30ന് ആയിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. മധുവിധു ആഘോഷിച്ച് മലേഷ്യയിൽ നിന്ന് മടങ്ങിവന്ന ഇരുവരെയും സ്വീകരിക്കാനാണ് മത്തായി ഈപ്പനും ബിജു പി ജോർജും പോയത്. മത്തായി ഈപ്പൻ നിഖിലിന്റെ പിതാവും ബിജു പി ജോർജ് അനുവിന്റെ പിതാവുമാണ്.
Also Read: Tribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ
കാനഡയിൽ എഞ്ചിനിയറായി ജോലി ചെയ്യുകയായിരുന്നു നിഖിൽ. കഴിഞ്ഞ മാസം 25ന് വിവാഹത്തിനായാണ് നിഖിൽ നാട്ടിലെത്തിയത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് കാറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാർ അമിതവേഗതയിൽ വന്നിടിച്ചുവെന്നാണ് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിന്റെ ഡ്രൈവർ സതീഷ് പറഞ്ഞത്.
കാർ അമിതവേഗതയിൽ വരുന്നതുകണ്ട് ബസ് ഒരുവശത്തേക്ക് ഒതുക്കിയെങ്കിലും കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് സാധാരണ വേഗതയിലായിരുന്നുവെന്നും സതീഷ് പറയുന്നു. ഹൈദരാബാദ് സ്വദേശികളായ 19 ശബരിമല തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.