പാലക്കാട് കൊലപാതക പരമ്പര; ആർഎസ്എസിനും ബിജെപിക്കും പങ്കില്ല, പോപ്പുലർ ഫ്രണ്ടിനെ സർക്കാർ അഴിഞ്ഞാടാൻ വിടുന്നുവെന്നും കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ട് പാർട്ടി തീവ്രവാദ സംഘടനയാണെന്ന് കെ.സുരേന്ദ്രൻ

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 05:32 PM IST
  • പാലക്കാട് നടന്ന അക്രമത്തെക്കുറിച്ച് പോലീസിന് അറിയാമായിരുന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സേന തയ്യാറായില്ല
  • സംഭവം നടന്നത് പോലീസ് സ്റ്റേഷനടുത്താണ് എന്നുള്ളത് കൊലപാതകത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതാണ്
  • അക്രമം വ്യാപിപ്പിക്കാനുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ ശ്രമം പോലീസ് കണ്ടില്ലെന്ന് നടിച്ചെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി
പാലക്കാട് കൊലപാതക പരമ്പര; ആർഎസ്എസിനും ബിജെപിക്കും പങ്കില്ല, പോപ്പുലർ ഫ്രണ്ടിനെ സർക്കാർ അഴിഞ്ഞാടാൻ വിടുന്നുവെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് പ്രത്യക്ഷമായി വീഴ്ചയുണ്ടായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ നടന്നതിന് സമാനമാണ് പാലക്കാട് നടന്ന കൊലപാതകം. ആക്രമണമുണ്ടായ സ്ഥലം പ്രശ്നബാധിത മേഖലയാണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസ് ഒരു പിക്കറ്റ് പോസ്റ്റ് പോലും ഏർപ്പെടുത്തിയിരുന്നില്ലെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

പാലക്കാട് നടന്ന അക്രമത്തെക്കുറിച്ച് പോലീസിന് അറിയാമായിരുന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സേന തയ്യാറായില്ല. സംഭവം നടന്നത് പോലീസ് സ്റ്റേഷനടുത്താണ് എന്നുള്ളത് കൊലപാതകത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. അക്രമം വ്യാപിപ്പിക്കാനുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ ശ്രമം പോലീസ് കണ്ടില്ലെന്ന് നടിച്ചെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ALSO READ: പാലക്കാട് RSS നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം

ഭീകരവാദ സംഘടനകൾക്ക് മുൻപിൽ പോലീസ് മുട്ടുമടക്കുകയാണ്. കൊലപാതകം ആഭ്യന്തരവകുപ്പിൻ്റെ അനാസ്ഥയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ തീവ്രവാദ സംഘടനകൾക്ക് ഒത്താശ ചെയ്യുകയാണ്. തികഞ്ഞ ആത്മസംയമനത്തോടെ ബിജെപി പ്രതിഷേധം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

ആഭ്യന്തര വകുപ്പിൻ്റെ തുടർച്ചയായ വീഴ്ച സംബന്ധിച്ച്, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും. പോപ്പുലർ ഫ്രണ്ടിനെ സർക്കാർ അഴിഞ്ഞാടാൻ വിടുകയാണ്. അവർക്ക് സിപിഎമ്മിന്റെ സംരക്ഷണം ലഭിക്കുന്നുണ്ട്. നിരപരാധികളെ കൊലപ്പെടുത്തുന്ന  സാഹചര്യത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ALSO READ: Subair Murder Case: കൊലപാതകത്തിന് ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുരേന്ദ്രൻ  അക്രമസംഭവങ്ങളിൽ ആർഎസ്എസിനും ബിജെപിക്കും പങ്കില്ലെന്നും വ്യക്തമാക്കി. കൊലപാതകത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തണം. പോപ്പുലർ ഫ്രണ്ട് പാർട്ടി തീവ്രവാദ സംഘടനയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News