Oruthee Movie: പുരുഷന്മാര്‍ക്ക് കിടിലന്‍ ഓഫറുമായി ഒരുത്തീ ടീം, ഓഫർ ആദ്യത്തെ മൂന്ന് ദിവസം മാത്രം...

സിനിമ റിലീസായി ആദ്യത്തെ മൂന്ന് ദിവസം അതാത് ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 12:49 PM IST
  • നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീ മാര്‍ച്ച് പതിനെട്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്
  • ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്
  • ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് വീഡിയോയും മോഷന്‍ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു
Oruthee Movie: പുരുഷന്മാര്‍ക്ക് കിടിലന്‍ ഓഫറുമായി ഒരുത്തീ ടീം, ഓഫർ ആദ്യത്തെ  മൂന്ന് ദിവസം മാത്രം...

പുരുഷന്മാര്‍ക്ക് ഓഫറുമായി ഒരുത്തീ ടീം. സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യം. ആദ്യത്തെ  മൂന്ന്  ദിവസം  മാത്രമാണ്  ഈ ഓഫറുള്ളത്. സിനിമ റിലീസായി ആദ്യത്തെ മൂന്ന് ദിവസം അതാത് ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക.

നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീ  മാര്‍ച്ച് പതിനെട്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്. ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് വീഡിയോയും മോഷന്‍ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെ.വി.അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.

ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് എന്നിവർ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്‌സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News