യശ്വന്ത് സിൻഹയുടെ സന്ദർശനം: സിപിഎമ്മിന് മോദിഫോബിയ; വിമർശിച്ച് കെ.സുധാകരൻ

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താത്തതിന് പിന്നില്‍  മോദി ഫോബിയ

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 06:08 PM IST
  • മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെ.സുധാകരന്‍
  • പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്
യശ്വന്ത് സിൻഹയുടെ സന്ദർശനം: സിപിഎമ്മിന് മോദിഫോബിയ; വിമർശിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിന് വാളയാറിന് അപ്പുറവും ഇപ്പുറവും വ്യത്യസ്ത നിലപാട് ഇല്ലാത്തതിനാലാണോ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ  യശ്വന്ത് സിൻഹയെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിക്കാനുള്ള മാന്യത മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാതിരുന്നത്. സിപിഎം ഉള്‍പ്പെടുന്ന  പ്രതിപക്ഷത്തിന്‍റെ പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താത്തതിന് പിന്നില്‍  മോദി ഫോബിയയാണെയെന്നും സുധാകരന്‍ പരിഹസിച്ചു.

YASWANTH

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ  നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയില്‍ കനമുള്ളത് കൊണ്ടാണോയെന്നും സുധാകരൻ ചോദിച്ചു. സ്വര്‍ണ്ണക്കടത്ത്, കറന്‍സികടത്ത് തുടങ്ങിയവയില്‍ ഹെെക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ തയ്യാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ്‌ കാണാതായ സംഭവുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്.

Also Read: RBI FD Rules: സ്ഥിരനിക്ഷേപ നിയമങ്ങളില്‍ മാറ്റം, കാലാവധി പൂർത്തിയാകുമ്പോൾതന്നെ തുക പിന്‍വലിക്കാം, അല്ലെങ്കില്‍ പണനഷ്ടം

ബാഗേജ്‌ മറന്നു പോയിട്ടിലെന്ന് നിയമസഭയിൽ  മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കസ്റ്റംസിന് നല്‍കിയ എം.ശിവശങ്കറിന്‍റെതായി പുറത്ത് വന്ന മൊഴിയില്‍ പറയുന്നത്. അതിഥികൾക്കുള്ള ആറന്മുള കണ്ണാടി ഉള്‍പ്പെടെയുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ്‌ വിട്ടു പോയപ്പോൾ  കോൺസുൽ ജനറലിന്‍റെ സഹായത്തോടെ എത്തിച്ചു നൽകി. എന്നാൽ, സ്വപ്ന പറഞ്ഞതാകട്ടെ കോണ്‍സ്ലേറ്റ് ജനറലിന്‍റെ സഹായത്തോടെ എത്തിച്ച ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നാണ്. ഇതില്‍ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. സ്വപ്നയെ സംരക്ഷിക്കുന്നത് ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ട്  രഹസ്യമൊഴിയെ കോടതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റു നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു.

Also Read: വിഴിഞ്ഞം തുറമുഖം: ആധുനിക ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെ.വി സബ്‌സ്റ്റേഷൻ നാളെ(30.06.2022) നാടിന് സമർപ്പിക്കും

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടാല്‍ പോലും കേസെടുക്കുന്ന ഇക്കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നല്‍കിയിട്ടും നിയമ നടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമാണ്. ആരോപണം ഉന്നയിക്കുന്ന വ്യക്തിക്കെതിരെ വളഞ്ഞ വഴിയിലൂടെ പ്രതികാര നടപടിയെടുക്കുന്നതോടൊപ്പം ആ വ്യക്തിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതും സ്വയം രക്ഷപെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ കുറ്റംപറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു. നുണകള്‍കൊണ്ട് പ്രതിരോധ കോട്ട തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സ്വപ്നയുടെ രഹസ്യമൊഴി മാറ്റാന്‍ ശ്രമിച്ച ഇടനിലക്കാരന്‍ കെട്ടുക്കഥയാണെങ്കില്‍ വിജിലന്‍സിന്‍റെ അതീവ രഹസ്യനീക്കങ്ങള്‍ എങ്ങനെയാണ് ഇയാള്‍ മനസിലാക്കിയെന്നത് കേരളീയ സമുഹത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News