ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഈ വർഷത്തെ ആദ്യത്തെ രാശിമാറ്റം ജനുവരി നാലിന് നടക്കും.
ജനുവരി നാലിനാണ് ഈ വർഷത്തെ ആദ്യത്തെ രാശിമാറ്റം നടക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധൻ അറിയപ്പെടുന്നത്. ബുധൻ ധനു രാശിയിലേക്കാണ് മാറുന്നത്.
മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ. ജനുവരി നാലിന് രാവിലെ 11.55ന് ബുധൻ ധനു രാശിയിൽ എത്തും. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
ബുധൻറെ രാശിമാറ്റം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. പിതാവിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും അനുഗ്രഹവും പിന്തുണയും ലഭിക്കും. സഹോദരങ്ങളിൽ നിന്ന് പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും.
മിഥുനം രാശിയുടെ നാലാം ഭാവാധിപൻ ആണ് ബുധൻ. ദാമ്പത്യത്തിൽ പങ്കാളിയുമായി ബന്ധം ദൃഢമാകും. വീട്ടിൽ മംഗളകർമങ്ങൾ നടക്കും. വീടും സ്വത്ത് വകകളും വാങ്ങാൻ സാധ്യത. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. ബിസിനസിൽ വിജയം ഉണ്ടാകും.
ചിങ്ങം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുധൻ എത്തുന്നത്. വിദ്യാഭ്യാസത്തിനായി പണം ചിലവഴിക്കേണ്ടി വരും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് അനുകൂല സമയമാണ്. അതേസമയം, മറ്റ് നിക്ഷേപങ്ങളിലും ചിലവുകളിലും ശ്രദ്ധ പുലർത്തണം.വിദ്യാർഥികൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)