തിരുവനന്തപുരം: വീണാ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വെറുതെ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷം ചെയ്യുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രതിപക്ഷം ശക്തമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഒരു കാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത്. പഴ. ആരോപണങ്ങൾ വീണ്ടും വീണ്ടും കുത്തിപൊക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ''ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി". ആരോപണങ്ങളിൽ കഴമ്പില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇത്തരം തെറ്റായ ആരോപണങ്ങളിലൂടെ വലിയ തിരിച്ചടി ഉണ്ടാകുന്നത് പ്രതിപക്ഷത്തിന് തന്നെയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മമ്മുട്ടിയുടെ മകനാണ് ദുൽഖറെന്ന് ഒരിക്കൽ പറയും.പിന്നെ പറയും ദുൽഖറിന്റെ വാപ്പയാണ് മമ്മുട്ടിയെന്ന്. ഒരേ കാര്യങ്ങൾ തന്നെ തിരിച്ചും മറിച്ചും പറയുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് അതിനുള്ള അവകാശം ഉണ്ട്. ജനാധിപത്യ സംവിധാനത്തിൽ അതിനുള്ള അവകാശം ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഇന്നലെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി. താന്‍ പറഞ്ഞത് അസംബന്ധമാണെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയൻ തെളിയിക്കണം. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് എഡിറ്റ് ചെയ്തത് എന്തിനാണെന്ന് മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. നിർണായക വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ജെയ്ക് ബാലകുമാറിൻ തനിക്ക് മെന്ററെ പോലെയാണെന്ന് വീണയുടെ കമ്പനി വെബ്സൈറ്റിൽ ഉണ്ടായിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...