Rajendra Vishwanath Arlekar: രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ഇനി കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും മന്ത്രിമാരും ഉദ്യോഗസ്ഥരും എല്ലാം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.  

Written by - Zee Malayalam News Desk | Last Updated : Jan 2, 2025, 11:09 AM IST
  • രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലി കൊടുത്തു.
  • മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചടങ്ങിൽ പങ്കെടുത്തു.
  • സ്പീക്കറും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിലെ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Rajendra Vishwanath Arlekar: രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ഇനി കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലെക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. സ്പീക്കറും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിലെ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ് ഗോവ സ്വദേശിയായ അർലെക്കർ. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989 ൽ ബിജെപിയിൽ അംഗത്വമെടുത്തു. ഗോവയിൽ സ്പീക്കർ പദവിയും 2015ൽ വനംവകുപ്പിന്റെ മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. 2021 ജൂലായിൽ ഹിമാചൽ പ്രദേശ് ഗവർണരായി. 2023 ഫെബ്രുവരി മുതൽ ബിഹാർ ഗവർണറായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല എന്ന് അർലെക്കർ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

Also Read: Kannur School Bus Accident: കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

 

അതേസമയം, ആരിഫ് മുഹമ്മദ് ഖാന് ശേഷം രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ കേരള ഗവർണറായി എത്തുമ്പോൾ മുന്നോട്ടുള്ള പോക്കിൽ സർക്കാരിനും ആശങ്കയുണ്ട്. സർവകലാശാല വിഷയങ്ങളിൽ ബീഹാർ സർക്കാരുമായി പോരടിച്ചയാളാണ് ആർലെക്കർ. ജനുവരി മൂന്നാം വാരം നിയമസഭ തുടങ്ങുന്നുണ്ട്. പുതിയ വർഷത്തെ നയപ്രഖ്യാപനത്തോടുകൂടി ആയിരിക്കും സഭ തുടങ്ങുക.സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കേന്ദ്ര വിമർശനവും ഉണ്ടായിരിക്കും. 

നയപ്രഖ്യാപനത്തിൽ എന്ത് നിലപാട് ഗവർണർ സ്വീകരിക്കുമെന്നുള്ളതും പ്രധാനമാണ്. സത്യാഗ്രഹം കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളുടെ കയ്യിൽ ആയുധം കണ്ടാണ് ബ്രിട്ടീഷുകാർ രാജ്യം വിട്ടതെന്ന് സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ആർലെക്കർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News