Accident: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശി

സെൻട്രൽ ബെർത്ത് പൊട്ടി താഴത്ത് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞെരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 11:16 AM IST
  • ഇയാളുടെ കൈ കാലുകൾ തളർന്ന് പോയിരുന്നു.
  • റെയിൽവെ അധികൃതർ ഉടൻ തന്നെ അലിഖാനെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണ് മലപ്പുറം സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടക്ക് മാറാടിക്കല്‍ അലി ഖാന്‍ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ വച്ച് സെൻട്രൽ ബെർത്ത് പൊട്ടി അലിഖാന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

സെൻട്രൽ ബെർത്ത് പൊട്ടി താഴത്ത് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടി. ഞെരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു. അതിനെ തുടർന്ന് ഇയാളുടെ കൈ കാലുകൾ തളർന്ന് പോയിരുന്നു. റെയിൽവെ അധികൃതർ ഉടൻ തന്നെ അലിഖാനെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ശസ്ത്രക്രിയയും നടത്തി. തിങ്കളാഴ്ചയാണ് അലിഖാന മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു.

 

Trending News