Malappuram: കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

നിലമ്പൂര്‍, മമ്പാട്  പട്ടിണിക്ക്  മുറിയില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി  നാട്ടുകാര്‍.

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 06:07 PM IST
  • നിലമ്പൂര്‍, മമ്പാട് പട്ടിണിക്ക് മുറിയില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി നാട്ടുകാര്‍. അന്തര്‍സംസ്ഥാന സ്വദേശികളായ മാതാപിതാക്കളാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടത്.
  • നാലും ആറും, വയസുള്ള കുട്ടികളെ നാട്ടുകാരും പോലിസും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ദമ്പതികളായ തങ്കരാജ്, മാരിയമ്മ എന്നിവരെ നിലമ്പൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
Malappuram: കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മലപ്പുറം: നിലമ്പൂര്‍, മമ്പാട്  പട്ടിണിക്ക്  മുറിയില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി  നാട്ടുകാര്‍.

അന്തര്‍സംസ്ഥാന സ്വദേശികളായ മാതാപിതാക്കളാണ് കുട്ടികളെ മുറിയില്‍  പൂട്ടിയിട്ടത്.  ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല എന്നും കുട്ടികള്‍ അവശനിലയില്‍ ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു  
 
നാലും  ആറും, വയസുള്ള കുട്ടികളെ  നാട്ടുകാരും പോലിസും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ദമ്പതികളായ തങ്കരാജ്, മാരിയമ്മ എന്നിവരെ നിലമ്പൂര്‍  പോലീസ് കസ്റ്റഡിയിലെടുത്തു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവം.

കുട്ടികള്‍ അവശനിലയിലാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍,  ദമ്പതികള്‍ പുറത്തുപോയ സമയത്ത് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ പൂട്ടുതകര്‍ത്ത് മുറി  പരിശോധിച്ചപ്പോള്‍ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. കുട്ടികള്‍  ഏറെ അവശനിലയില്‍ ആയിരുന്നുവെന്നും  കുട്ടികളില്‍ ഒരാള്‍ക്ക് കണ്ണുപോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. നേരത്തെമുറിയുടെ ജനല്‍ തുറന്നു വെക്കാറുണ്ടായിരുന്നതിനാല്‍  സമീപത്ത് താമസിക്കുന്നവര്‍  കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. കഴിഞ്ഞദിവസം മുതല്‍ ജനലുകള്‍കൂടി  അടച്ചിട്ടാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ദമ്പതികള്‍  ജോലിക്ക് പോയത്. ഇതോടെയാണ്  നാട്ടുകാര്‍ ഇടപെട്ടത്.

കുട്ടികളെ രക്ഷപ്പെടുത്തി നിലമ്പൂര്‍  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

അതേസമയം ദമ്പതികളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൂടെയുള്ളത് സ്വന്തം അമ്മയല്ല എന്ന് കുട്ടികള്‍ പറഞ്ഞതായി  നാട്ടുകാര്‍ പറയുന്നു.  അമ്മ മരണപ്പെട്ടുപോയതിനാല്‍ തങ്കരാജ് രണ്ടാമത് വിവാഹം കഴിച്ചയാളാണ് മാരിയമ്മയെന്നാണ് സൂചന.  

Also read: Andhra Pradesh: കഞ്ചാവിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തി, അമ്മയ്ക്കായി അന്വേഷണം തുടരുന്നു

എന്തിനാണ് കുട്ടികളെ പൂട്ടിയിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിച്ചുവരികയാണ്.   
 ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടെത്തി.

 ദമ്പതികളെ  ആശുപത്രിയിലെത്തിച്ച്‌ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍  കുട്ടികള്‍ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങി പോകാതിരിക്കാനാണ് വീട്ടില്‍ പൂട്ടിയിട്ടതെന്നുമാണ് ഇവര്‍  പോലീസിന് നല്‍കിയ മറുപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News