CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

Lok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ​ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 16, 2024, 12:34 PM IST
  • ആരെയും പ്രീണിപ്പിക്കാൻ സിപിഎം ഇല്ല
  • ഈ തിരഞ്ഞെടുപ്പിൽ 2019 ന്റെ വിപരീതമായ ഫലം വരും
  • ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു
CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇന്നലെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ വേട്ടയാടൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളം പറഞ്ഞ് ശീലം തനിക്കില്ല എന്നും 117കോടിയിൽ പരം രൂപ നിക്ഷേപകർക്ക് തിരിച്ചു നൽകി എന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ആവശ്യം ഉള്ളവർക്ക് ഇനിയും തിരിച്ചു നൽകാൻ ബാങ്കിന് കഴിയുമെന്നും അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടല്ല സ്വീകരിച്ചത് എന്നും നിക്ഷേപകർക്ക് യാതൊരു ആശങ്കയും വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളം പറഞ്ഞ് ശീലം എനിക്കില്ല എന്നും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന രീതിയാണ് കേരള സർക്കാരിന്നുള്ളത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഇൻകം ടാക്സ് ഫയൽ ചെയ്യുന്നില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണെന്നും ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ​ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ALSO READ: ഇറാൻ ചരക്കുകപ്പലിൽ അകപ്പെട്ട മലയാളികളെ തിരികെയെത്തിക്കണം; എസ്.ജയശങ്കറിന് മുഖ്യമന്ത്രിയുടെ കത്ത്

ജനങ്ങൾ നൽകുന്ന സംഭാവന ഉപയോഗിച്ചാണ് സിപിഎം പ്രവർത്തിക്കുന്നത് എന്നും അതിന് തടയിടാൻ സാധിക്കില്ല എന്നും ഇതുകൊണ്ടൊന്നും സുരേഷ് ഗോപി ജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ ഗ്രാഫ് താഴേക്ക് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി സിപിഎം-ബിജെപി ഡീൽ കോൺഗ്രസിന്റെ മോഹം മാത്രമാണെന്നും അവരുടെ കളരിയിൽ അല്ല ഞങ്ങൾ പഠിച്ചത് എന്നും ഏത് വോട്ട് ആയാലും പോരട്ടെ എന്ന നിലപാട് കോൺഗ്രസിന് ആണെന്നും പറഞ്ഞു.

എസ്‌ഡിപി ഐ വോട്ട് സ്വീകരിക്കാൻ തയാറായത് അതിന്റെ തെളിവുകൾ ആണ്. ആരെയും പ്രീണിപ്പിക്കാൻ സിപിഎം ഇല്ല. ഈ  തിരഞ്ഞെടുപ്പിൽ 2019 ന്റെ വിപരീതമായ ഫലം വരും. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കോൺഗ്രസ് സംഘപരിവാർ നയങ്ങളെ എതിർക്കുന്ന എൽഡിഎഫിന് വോട്ട് ചെയ്യണോ അതോ ബിജെപി നയങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന യുഡിഎഫിന് വോട്ട് ചെയ്യണോ എന്നതാണ് ജനങ്ങൾ തീരുമാനിക്കേണ്ടത്. മോദിയുടെ ഗാരന്റി കിട്ടിയത് കോർപ്പറേറേറ്റുകൾക്ക് മാത്രമാണെന്നും അഞ്ചു വർഷം കൊണ്ട്  കോർപ്പറേറേറ്റ് ലോണുകൾ എഴുതി തള്ളി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി പ്രകടന പത്രികയിൽ വർഗീയ അജണ്ടയാണെന്നും കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും പുനവതരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 വർഷത്തിൽ കർഷകരുടെ ജീവിതത്തിൽ എന്ത് പുരോഗതി ആണുണ്ടായത്? ഒരു രൂപ പോലും കർഷക കടാശ്വാസം മോദി സർക്കാർ നൽകിയില്ല സബ്‌സിഡികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം വെട്ടിക്കുറച്ചു.

ALSO READ: മോദിയേക്കാൾ വർ​ഗീയത പറയുന്നത് പിണറായി വിജയൻ; ബിജെപിയുടെ കേരളത്തിലെ താരപ്രചാരകൻ മുഖ്യമന്ത്രിയെന്ന് എംഎം ഹസൻ

ഭവന രഹിതർ ഇല്ലാത കേരളം എന്ന സ്വപ്ന പദ്ധതി  2025ൽ പൂർത്തിയാകും. 43558 വീടുകൾ പൂർത്തീകരിച്ചു. 53610 ഗുണഭോക്താക്കളാണുള്ളത്. പിഎംഎവൈ പദ്ധതിയിൽ 33512 വീടുകൾ പൂർത്തീകരിച്ചപ്പോൾ ഓരോ വീടിനും 72009 രൂപയാണ് കേന്ദ്ര വിഹിതം. പിഎംഎവൈ അർബൻ പദ്ധതിയിൽ 83261 വീടുകൾ പൂർത്തീകരിച്ചപ്പോൾ ഒരു ലക്ഷം വീതമാണ് കേന്ദ്രവിഹിതം.

17,490 കോടി 33 ലക്ഷം രൂപയുടെ ലൈഫ് പദ്ധതിയിൽ 2081 കോടിമാത്രമാണ് കേന്ദ്ര വിഹിതം, 11 ശതമാനം മാത്രം. ലൈഫ് പദ്ധതി മുഴുവൻ കേന്ദ്ര വിഹിതം ആണെന്ന് പ്രധാന മന്ത്രിയും സംഘപരിവാറും പറഞ്ഞു നടക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ എന്നത് മോദി സർക്കാർ അഭിസംബോധന ചെയ്യാൻ തയ്യാറല്ല. രാജ്യത്തെ യുവാക്കൾക്ക് സ്ഥിരം തൊഴിൽ ഒരു സ്വപ്നം പോലും അല്ല. റെയിൽവേയിൽ നിയമനം ഇല്ല. കരാർ നിയമനങ്ങൾ മാത്രം നടത്തുന്നു. വർഷം രണ്ട് കോടി അവസരങ്ങൾ സൃഷ്ടിക്കും എന്ന് പറഞ്ഞു അധികാരത്തിൽ വന്നവർ തൊഴിൽ മേഖലയിൽ നിന്ന് പിൻവലിയുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News