Leopard Attack: വയനാട് പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം

Wayanad Leopard Attack: വയനാട് പൊഴുതന ഭാ​ഗത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുലിയുടെ ആക്രമണം വർധിച്ചിരിക്കുകയാണ്. ഒമ്പത് പശുക്കളെയാണ് പുലി ഇതുവരെ കൊന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 10:22 AM IST
  • തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ അച്ചൂർ പ്രദേശത്ത് ജനവാസ കേന്ദ്രത്തിലാണ് പുലിയുടെ ആക്രമണം പതിവായിരിക്കുന്നത്
  • കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഒമ്പത് പശുക്കളെയാണ് പുലി കൊന്നു തിന്നത്
  • തൊഴുത്തിൽ കെട്ടിയിരുന്ന പതിമൂന്ന് സ്വദേശി ലീലാമ്മയുടെ പശുവിനെയാണ് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്
Leopard Attack: വയനാട് പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം

വയനാട്: പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം. പൊഴുതന അച്ചൂർ പതിമൂന്നിലാണ് പുലിയുടെ ആക്രമണമുണ്ടായത്. തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ പുലി പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. വയനാട് പൊഴുതന ഭാ​ഗത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുലിയുടെ ആക്രമണം വർധിച്ചിരിക്കുകയാണ്. ഒമ്പത് പശുക്കളെയാണ് പുലി ഇതുവരെ കൊന്നത്.

തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ അച്ചൂർ പ്രദേശത്ത് ജനവാസ കേന്ദ്രത്തിലാണ് പുലിയുടെ ആക്രമണം പതിവായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഒമ്പത് പശുക്കളെയാണ് പുലി കൊന്നു തിന്നത്. തൊഴുത്തിൽ കെട്ടിയിരുന്ന പതിമൂന്ന് സ്വദേശി ലീലാമ്മയുടെ പശുവിനെയാണ് ഇന്ന് രാവിലെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: Fever Death: മലപ്പുറത്ത് പനി ബാധിച്ച് ഒരു മരണം; പതിമൂന്നുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. രാവിലെ ആറുമണി മുതൽ തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശത്താണ് പുലിയുടെ സാനിധ്യമെന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. വനം വകുപ്പ് അധികൃതർ പുലിയെ പിടിക്കാനോ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ക്യാമറകളും കൂടും സ്ഥാപിച്ച് പുലിയെ പിടികൂടാനുളള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News