Kerala Varsity Row : ചാൻസലറായി ഇനി ഗവർണർ വേണ്ട, അക്കാദമിക് രംഗത്തെ പ്രഗത്ഭർ മതി; ഓർഡിനൻസുമായി സർക്കാർ

Kerala Government vs Kerala Governor സംസ്ഥാനത്തെ 15 സർവകലാശാലകളുടെ ചാൻസലറാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 04:14 PM IST
  • ഇന്ന് നവംബർ 9ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം.
  • ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ്.
  • അതേസമയം ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടാൽ മാത്രമെ ബിൽ ആയി മാറു.
  • സംസ്ഥാനത്തെ നിയമ സർവകലാശാല ഒഴികെ 15 യൂണിവേഴ്സിറ്റിയുടെ ചാൻസലർ ഗവർണറാണ്
Kerala Varsity Row : ചാൻസലറായി ഇനി ഗവർണർ വേണ്ട, അക്കാദമിക് രംഗത്തെ പ്രഗത്ഭർ മതി; ഓർഡിനൻസുമായി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ഓർഡനൻസുമായി പിണറായി വിജയൻ സർക്കാർ. ഗവർണർക്ക് പകരം അക്കാദമിക് രംഗത്തെ പ്രഗത്ഭരെ 14 സർവകലശാലകളുടെ ചാൻസലറായി നിയമിക്കാനാണ് ഓർഡിനൻസ്. ഇന്ന് നവംബർ 9ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ്. അതേസമയം ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടാൽ മാത്രമെ ബിൽ ആയി മാറു.

മന്ത്രിസഭ യോഗത്തിലെ തീരുമാനം

ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വ്വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്. 14 സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്.

ALSO READ : ഗവർണറുടെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസർ രാജിവച്ചു

ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പുഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചാണിത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരളത്തിലെ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. 

സംസ്ഥാനത്തെ നിയമ സർവകലാശാല ഒഴികെ 15 യൂണിവേഴ്സിറ്റിയുടെ ചാൻസലർ ഗവർണറാണ്. 15ൽ 14 സർവകലാശാലകളെ മൂന്നായി തിരിച്ച് ചാൻസലർമാരെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃതം, മലയാളം തുടങ്ങിയ യൂണിവേഴ്സിറ്റികൾക്കെല്ലാം ഒരു ചാൻസലർ. കെടിയു, കുസാറ്റ്, ഡിജിറ്റൽ തുടങ്ങിയ സാങ്കേതിക സർവകലാശാലകൾക്ക് മറ്റൊരു ചാൻസലർ. അത്തരത്തിൽ ആരോഗ്യം, ഫിഷറീസ് യൂണിവേഴ്സിറ്റികൾക്ക് വേറെരു ചാൻസലർ എന്നിങ്ങിനെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

അതേസമയം സർക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം എതിർപ്പ് അറിയിക്കുകയും ചെയ്തു. ചാൻസലർ സ്ഥാനത്ത് നിന്നും ഗവഡണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെയന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഗവർണറെ തൽസ്ഥാനത്ത് നിന്നും മാറ്റുമ്പോൾ സംസ്ഥാനത്തെ യുണിവേഴ്സിറ്റികളിൽ സിപിഎമ്മിന്റെ ഭരണമാകും നടക്കുകയെന്ന് അത് അംഗീകരിക്കാൻ കഴിയില്ലയെന്നും വിഡി സതീശൻ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News