Kerala School Youth Festival : സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി വി.ശിവൻകുട്ടി

Kerala School Youth Festival Latest updates : മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് കലോത്സവം ഉദ്ഘാടനം ചെയ്യും.  സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത് സിനിമാതാരം ആശാ ശരതാണ്.  

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 02:45 PM IST
  • മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് കലോത്സവം ഉദ്ഘാടനം ചെയ്യും.
  • സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത് സിനിമാതാരം ആശാ ശരതാണ്.
  • മത്സരം നടത്താൻ തയ്യാറെടുപ്പുകൾ പ്രോഗ്രാം കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞുവെന്ന് അറിയിച്ചിട്ടുണ്ട്.
  • ഇന്ന്, ജനുവരി 2 രാവിലെ മുതൽ കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
Kerala School Youth Festival : സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് കലോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത് സിനിമാതാരം ആശാ ശരതാണ്.  മത്സരം നടത്താൻ തയ്യാറെടുപ്പുകൾ പ്രോഗ്രാം കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞുവെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന്, ജനുവരി 2 രാവിലെ മുതൽ കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ  സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണകപ്പ് വഹിച്ചുകൊണ്ടുള്ള വാഹനം പാലക്കാട് നിന്നും പുറപ്പെട്ടു കഴിഞ്ഞു.

കലോത്സവത്തിൻ്റെ ഭക്ഷണപന്തൽ സജ്ജമാണെന്നും അറിയിച്ചിട്ടുണ്ട്. കലോത്സവ ഭക്ഷണ പന്തലിൻ്റെ ഉദ്ഘാടനം വൈകിട്ട്  മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
 പരാതിയില്ലാത്തതും പരിഭവുമില്ലാത്ത മേള നടത്താൻ എല്ലാവരുടേയും സഹകരണം വേണമെന്ന് മന്ത്രി അഭ്യർഥിച്ചു. 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.   കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച്  പഠനം നടത്തിയ ശേഷം മാന്യൽ പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: സ്കൂൾ കലോത്സവം; നാളെ മുതൽ കോഴിക്കോട് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

അതേസമയം സ്കൂൾ കലോ​ത്സവം നടക്കുന്ന കോഴിക്കോട്ട് ന​ഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കുന്നതാണ്. കണ്ണൂർ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവർ ചുങ്കത്ത് ഇറങ്ങണം.കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജം​ഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാൻ വരുന്നവർ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസിൽകയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹിൽ ഭാഗത്തേക്ക് പോകണം.

കണ്ണൂർ ഭാഗത്തുനിന്നും ന​ഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജം​ഗ്ഷനിൽ നിന്നും ബൈപാസ് -വേങ്ങേരി -മലാപ്പറമ്പ് വഴി നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ പോകണം.കണ്ണൂർ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെയാണ് പോകേണ്ടത്. തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കും. തളി റോഡിൽ നിന്നും പൂന്താനം ജം​ഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

ചാലപ്പുറം ഗണപത് ബോയ്സ് സ്കൂൾ റോഡ്: ജയലക്ഷ്മി സിൽക്സ് ജം​ഗ്ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.ബോംബെ ഹോട്ടൽ ജം​ഗ്ഷനിൽ നിന്നും സെന്റ് ജോസഫ്സ് സ്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകും.കോർട്ട് റോഡ് -ദേശാഭിമാനി ജം​ഗ്ഷൻ: കോർട്ട് റോഡ് -ദേശാഭിമാനി ജം​ഗ്ഷനിൽ നിന്നും ടാഗോർ ഹാൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

കിസാൻ ഷോപ് ജം​ഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോർപറേഷൻ ഓഫിസ് ജം​ഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും.ബാലാജി ജം​ഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News