ഇനി മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ആൽകോ സ്കാൻ വാൻ കണ്ടെത്തും; രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച് കേരള പോലീസ്

Alco Scan Van ഉമിനീർ സാമ്പിളായി സ്വീകരിച്ച് ഉടൻ തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാൻ ഈ ആൽകോ സ്കാൻ സംവിധാനത്തിലൂടെ അറിയാൻ സാധിക്കുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 08:51 PM IST
  • ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ ഫലം അറിയാൻ സാധിക്കും.
  • ഉമിനീർ സാമ്പിളായി സ്വീകരിച്ച് ഉടൻ തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാൻ ഈ ആൽകോ സ്കാൻ സംവിധാനത്തിലൂടെ അറിയാൻ സാധിക്കുന്നതാണ്.
ഇനി മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ആൽകോ സ്കാൻ വാൻ കണ്ടെത്തും; രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച് കേരള പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ ഡ്രൈവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയ്ക്കായി മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ ഫലം അറിയാൻ സാധിക്കും. ഉമിനീർ സാമ്പിളായി സ്വീകരിച്ച് ഉടൻ തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാൻ ഈ ആൽകോ സ്കാൻ സംവിധാനത്തിലൂടെ അറിയാൻ സാധിക്കുന്നതാണ്.

സാധാരണയായി ഊതിപ്പിക്കുന്ന പോലീസ് മെഷനുകളിൽ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാൻ സാധിക്കു, കൂടാതെ മറ്റ് നിയമനടപടികൾക്കായി മെഡിക്കൽ പരിശോധന ആവശ്യമായതിനാൽ പിടിക്കപ്പെടുന്നവരെ അടുത്തുള്ള മെഡിക്കൽ സെന്റിറിലോ സർക്കാർ ആശുപത്രിയിലോ ആണ് പരിശോധനയ്ക്കായി ഹാജരാക്കുന്നത്. എന്നാൽ ആൽകോ സ്കാൻ വാൻ സംവിധാനത്തിലൂടെ പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനാകും. 

ALSO READ : Onam Bonus 2022 : സർക്കാർ ജീവനക്കാർക്ക് ഓണം ആഘോഷിക്കാൻ 4,000 രൂപ ബോണസ്; 2750 രൂപ ഉത്സവബത്തയായി നൽകും

ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.

റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും, ഫ്ലാ​ഗ് ഓഫും ഓ​ഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News