സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ലെന്ന് പറയരുത്; മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കൂ, മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കണമെന്ന് കോടതി

പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കൂവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 01:10 PM IST
  • വിധവാ പെന്‍ഷന്‍ കുടിശിക വേണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നിർദ്ദേശം
  • ക്രിസ്തുമസിന് പെന്‍ഷന്‍ ചോദിച്ചു വന്നത് നിസാരം ആയി കാണാന്‍ ആവില്ലെന്ന് കോടതി
  • മറിയക്കുട്ടിയുടെ പരാതി ആര് കേള്‍ക്കുമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍
സര്‍ക്കാരിന്റെ  കയ്യില്‍ പണം ഇല്ലെന്ന് പറയരുത്; മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കൂ, മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കണമെന്ന് കോടതി

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെതിരെ യാചനാ സമരത്തിനിറങ്ങിയ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കില്‍ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം.മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സര്‍ക്കാരിനുണ്ട്. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കൂവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വിധവാ പെന്‍ഷന്‍ കുടിശിക വേണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍, കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ക്രിസ്തുമസിന് പെന്‍ഷന്‍ ചോദിച്ചു വന്നത് നിസാരം ആയി കാണാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. 78 വയസ്സുള്ള സ്ത്രീയാണെന്ന് കോടതി സൂചിപ്പിച്ചു. വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. 1600 രൂപയല്ലെ ചോദിക്കുന്നുളളു എന്ന് കോടതി ആരാഞ്ഞു. മറിയക്കുട്ടിയുടെ പരാതി ആര് കേള്‍ക്കുമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

സര്‍ക്കാരിന്റെ  കയ്യില്‍ പണം ഇല്ലെന്ന് പറയരുതെന്ന് കോടതി ആവശ്യപ്പെട്ടു. പല ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നുണ്ട്. ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. കോടതിക്ക് പൗരന്റെ  ഒപ്പം നിന്നേ പറ്റൂ.  1600 രൂപ സര്‍ക്കാരിന് ഒന്നും അല്ലായിരിക്കും എന്നാല്‍ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണ്. ഏതെങ്കിലും ഫെസ്റ്റിവല്‍സ് വേണ്ട എന്ന് വെക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു . സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണം, ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സര്‍ക്കാര്‍ മറുപടി നല്‍കണം, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനും ഹാജരാകണം. ക്രിസ്തു്മസ് സീസണ്‍ ആണെന്ന് ഓര്‍ക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News