Bharat Rice: ഭാരത് റൈസ് വീണ്ടും കേരളത്തിൽ; വൻ വിലക്കിഴിവ്, വില 29ൽ നിന്ന് 22 ആക്കി കുറച്ചു

Bharat Rice Kerala Price: തൃശൂർ, പാലക്കാട്, ആലുവ തുടങ്ങിയിടങ്ങളിലാണ് ഭാരത് റൈസ് ആദ്യം എത്തിച്ചത്. വൻ വിലക്കുറവിലാണ് അരി ലഭ്യമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 04:07 PM IST
  • എൻസിസിഎഫ് വഴിയാണ് ഭാരത് റൈസിന്റെ വിൽപ്പന
  • നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാൻ സാധിക്കും
Bharat Rice: ഭാരത് റൈസ് വീണ്ടും കേരളത്തിൽ; വൻ വിലക്കിഴിവ്, വില 29ൽ നിന്ന് 22 ആക്കി കുറച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കേരള വിപണിയിൽ എത്തി. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വിൽപ്പന നടത്തിയത്. നിലവിൽ 22 രൂപയ്ക്കാണ് അരി വിൽപ്പന നടത്തുന്നത്. അഞ്ച്, പത്ത് കിലോകളുടെ പാക്കറ്റുകളായാണ് അരി ലഭ്യമാകുക.

ആദ്യം തൃശൂർ, പാലക്കാട്, ആലുവ തുടങ്ങിയിടങ്ങളിലാണ് അരി വിൽപ്പനയ്ക്കെത്തിച്ചത്. ഓരോ ജങ്ഷനിലും വണ്ടിയിൽ എത്തിച്ചാണ് അരി വിൽപ്പന നടത്തിയത്. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാൻ സാധിക്കും. സഹകരണ സ്ഥാപനമായ എൻസിസിഎഫ് വഴിയാണ് ഭാരത് റൈസിന്റെ വിൽപ്പന നടത്തുന്നത്.

ALSO READ: പുതിയ രോ​ഗം 'ഡിങ്ക ഡിങ്ക'; പേര് പോലെ അത്ര രസമല്ല കാര്യങ്ങൾ, മുന്നൂറോളം പേർ ചികിത്സയിൽ ജാ​ഗ്രത!

ഉയർന്ന അളവിൽ ​ഗോതമ്പും വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ലഭ്യമാക്കുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമായ വ്യാലു ജങ്ഷനിൽ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കും. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ട് വരെ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കും.

കേരളത്തിൽ ആദ്യഘട്ടത്തിൽ ​ഗോതമ്പ് വിൽപ്പനയ്ക്ക് എത്തിച്ചിരുന്നില്ല. കുറഞ്ഞത് ഒരു ടൺ മുതൽ 10 ടൺ വരെ ​ഗോതമ്പ് വാങ്ങാനാണ് ഓരോ കമ്പനിക്കും അവസരം ഉള്ളത്. വിലയിൽ വിവിധ ജില്ലകളിൽ വ്യത്യാസം ഉണ്ടാകാം. 25.76 മുതൽ 26.80 വരെയാണ് വിലയിൽ വ്യത്യാസം വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News