പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ബാബു (68) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാബുവിനെ നിലയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ശശി, അർജുൻ, ആരുഷി ( 9 വയസ്സ്) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ കാർ ഡ്രൈവറും മറ്റൊരാളും നിലവിൽ നിലയ്ക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also: ഷഫീക്ക് വധശ്രമ കേസ്; പിതാവിന് 7 വർഷം തടവ്; രണ്ടാനമ്മയ്ക്ക് 10 വർഷം തടവ്
ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം – പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലായിരുന്നു അപകടം. ഒരു കുട്ടി അടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തിൽ മരിച്ച ബാബുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.