കൊച്ചി: കേരളീയം പരിപാടിയുടെ പേരിൽ കോടതിയിൽ ഹാജാരാകാത്തതിലും കെ.എസ്.ആർ.ടി.സി. കേസിലും ചീഫ് സെക്രട്ടറി വി വേണുവിനെതിരെ നേരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഒരു പൗരനെങ്കിലും ദുരിതത്തിൽ കഴിയുമ്പോൾ സംസ്ഥാനം ആഘോഷം നടത്തുമോയെന്നും മനുഷ്യന്റെ കണ്ണീര് കാണാൻ സാധിക്കണമെന്നും കോടതി വിമർശിച്ചു. നിങ്ങൾ ആഘോഷിക്കുമ്പോൾ ചിലർ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി, കെ.എസ്.ആർ.ടി.സി. പെൻഷൻ കുടിശിക ഈ മാസം 30-നകം വിതരണംചെയ്യണമെന്നും ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി വി വേണു. ദൈനം ദിന പ്രവർത്തനങ്ങൾക്കു പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം ഹൈക്കോടതിയിൽ പറഞ്ഞു.കെ.എസ്.ആർ.ടി.സി. പെൻഷൻ കുടിശ്ശിക രണ്ടുമാസത്തേതാണ് നൽകാനുള്ളത്.
നവംബർ 30-ന് അകം ഒക്ടോബർമാസത്തെ പെൻഷൻ കൊടുത്തുതീർക്കാമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കോടതി അതിന് അനുവദിച്ചില്ല. നവംബർ മാസത്തെ പെൻഷൻ കൂടി നവംബർ 30-ന് അകം വിതരണം ചെയ്തിരിക്കണമെന്ന് കോടതി നിർദേശിച്ചു. അല്ലെങ്കിൽ 30-ാം തീയതി വീണ്ടും കോടതിയിലേക്ക് വരൂ എന്നും ചീഫ് സെക്രട്ടറി വി. വേണുവിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...