Fire Accident: 12 ലേറെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു, ഇടുക്കിയിൽ വ്യാപാരശാലയിൽ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു

ഇടുക്കി തങ്കമണിയിലാണ് 12ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.   

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 08:41 AM IST
  • സമീപത്തുള്ള സ്ഥാപനങ്ങളിലേക്കും തീ പടർന്ന് പിടിച്ചു.
  • തങ്കമണി കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
Fire Accident: 12 ലേറെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു, ഇടുക്കിയിൽ വ്യാപാരശാലയിൽ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു

ഇടുക്കി: ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12ൽപരം ഗ്യാസ് സിലണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. സമീപത്തുള്ള സ്ഥാപനങ്ങളിലേക്കും തീ പടർന്ന് പിടിച്ചു. തങ്കമണി കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. പുലർച്ച 5.50ഓടെയാണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാചകവാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതിനാലാണ് വൻ തീപിടിത്തമുണ്ടായത്.

Mumbai Boat Accident: മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; അപകടം മുംബൈ ​ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത്

മുംബൈ: മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം. മുംബൈ ​ഗേറ്റ് ഓഫ് ഇന്ത്യ തീരത്താണ് അപകടമുണ്ടായത്. യാത്രാ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായത് നാവികസേനയുടെ എഞ്ചിൻ ട്രയൽ നടത്തുന്ന ബോട്ടിൽ ഇടിച്ചാണ്. എലഫന്റ് കേവിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്.

ബോട്ടുടമ അശോക് പട്തെ പോലീസ് കസ്റ്റഡിയിൽ. ബോട്ടിൽ എൺപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിരവധി പേരെ രക്ഷപ്പെടുത്തി. നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.

മുംബൈ തീരത്ത് നിന്നാണ് ബോട്ട് എലിഫന്റ് ദ്വീപിലേക്ക് തിരിച്ചത്. നാവികസേന, ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ്​ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News