Shani Gochar 2024: മഹാരാജയോ​ഗം ഈ രാശിക്കാർക്ക്; ശനി നൽകും സർവ്വസൗഭാ​ഗ്യങ്ങൾ

നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ് ശനി. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായ ശനി രണ്ടര വർഷത്തോളമാണ് ഒരു രാശിയിൽ സ്ഥിതി ചെയ്യുന്നത്.

  • Dec 19, 2024, 16:38 PM IST
1 /5

നിലവിൽ ശനി കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. 2025 മാർച്ച് 29ന് മീനം രാശിയിലേക്ക് ശനി രാശിമാറ്റം നടത്തും. ശനി കുംഭത്തിൽ സ്ഥിതി ചെയ്യുന്നത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.

2 /5

ഇടവം രാശിക്കാർക്ക് ശശമഹാപുരുഷ രാജയോഗത്തിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വാഹനം വാങ്ങാൻ യോഗം ഉണ്ടാകും. ഭൂമി വാങ്ങുന്നതിനും അനുകൂല സമയം. വരുമാനം വർധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

3 /5

തുലാം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയം ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാകും.

4 /5

ധനു രാശിക്കാർക്ക് സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും. വിദേശ യാത്രയ്ക്ക് യോഗം ഉണ്ടാകും. ജീവിതത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും അവസാനിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

5 /5

മകരം രാശിക്കാർക്ക് ശശമഹാ രാജയോഗത്തിലൂടെ സാമ്പത്തിക സ്ഥിതി ഉയരും. ജീവിത സാഹചര്യങ്ങളിൽ പോസിറ്റീവായ മാറ്റം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola