Kalamassery blast: കളമശ്ശേരി സ്ഫോടനം: ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

Kalamassery blast updates: യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 03:33 PM IST
  • യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.
  • കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
  • 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Kalamassery blast: കളമശ്ശേരി സ്ഫോടനം: ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി തൃശൂർ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് വിവരം. ഉച്ചക്ക് ഒന്നരയോടെ കീഴടങ്ങാനെത്തിയ വ്യക്തിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. 

യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് ഇന്ന് രാവിലെ 9.45ഓടെ സ്ഫോടനം ഉണ്ടായത്. കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു സ്ത്രീയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സ്ഫോടന സമയത്ത് ഏകദേശം 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ 5 പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്.

ALSO READ: ഉപയോഗിച്ചത് ഐഇഡി,ടിഫിൻ ബോക്സ് ബോംബെന്ന് സ്ഥിരീകരണം

അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ ആരോ​ഗ്യമന്ത്രി വീണാ ജോർജ്  നിര്‍ദേശം നല്‍കി. സ്ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News