കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻററിലെ സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യത പരിശോധിച്ച് പോലീസ്. ഭീകര വിരുദ്ധ സ്ക്വാഡ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നിലവിൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡിജിപി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇത് കൂടാതെ ക്രമസമാധാന ചുമതലയുള്ള എഡിജിപി, രഹസ്യാന്വേഷണ വിഭാഗം എഡിജിപി എന്നിവരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദേശിയ അന്വേഷണ ഏജൻസിയും കേസിൽ വിവരങ്ങൾ തേടുന്നുണ്ട്. നിലവിൽ സ്ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇതിൻറെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിക്കും.
പ്രാർഥന കൺവെൻഷൻ നടന്ന സ്റ്റേജിനോട് ചേർന്ന് മൂന്ന് പൊട്ടിത്തെറികൾ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആളുകൾ കണ്ണടച്ച് പ്രാർഥിക്കുമ്പോഴായിരുന്നു സ്ഫോടനം. 2500 പേരാണ് ഹാളിൽ ഉണ്ടായിരുന്നത്. അതേസമയം സംഭവത്തിൻറെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു പരിപാടികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിൻറെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അതേസമയം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രായമായ സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.