അടിയുറച്ച കമ്മ്യൂണിസ്റ്റ്, പതറാത്ത ജീവിതം.. 73ാം വയസ്സിൽ കാനം വിടപറയുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നെടുംതൂണായിരുന്ന ശക്തനായ ഒരു നേതാവിനയാണ് നഷ്ടമാകുന്നത്. 2015 മാർച്ച് 2ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 1978 ലാണ് സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം. എൻ. ഗോവിന്ദൻനായരും ടി.വി.തോമസും എൻ.ഇ.ബാലറാമും ഉൾപ്പെടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ അംഗത്വം നേടി എന്നത് കാനത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെന്നും അഭിമാനകരമായ നേട്ടമായിരുന്നു.
1987ലും,1982ലും വാഴൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടിയെടുത്തു. 2012 ൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കാനത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് എതിരാളികൾ ചിന്തിച്ചു തുടങ്ങുന്പോഴായിരുന്നു എഐടിയുസി ജനറൽ സെക്രട്ടറി പദത്തിലൂടെ അദ്ദേഹം സിപിഐ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ALSO READ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും വികെ ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-നാണ് ജനിച്ചത്. തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം നേരിൽ കണ്ടുകൊണ്ടിയിരുന്നു കാനത്തിന്റെ ബാല്യകാലം. തൊഴിലാളികളുടെ ദുരിത ജീവിതം നേരിൽ കണ്ടതിനാൽ തന്നെ പിൽക്കാലത്തു നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു കൊണ്ട് തൊഴിലാളികളോടുള്ള തന്റെ കരുതൽ അദ്ദേഹം എഴുതിച്ചേർത്തു.
കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം രാജേന്ദ്രൻ. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. 1969 ൽ സി.കെ.ചന്ദ്രപ്പൻ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനും സിപിഐ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുറപ്പിച്ചു. അന്ന് 19 വയസ്സയിരുന്നു അദ്ദേഹ്തിന്റെ പ്രായം.
കേരളത്തിലെ യുവജന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയായിരുന്നു കാനം. 21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരിൽ നിന്ന് നിയമസഭാംഗം. എ.ബി.ബർദനൊപ്പം ദേശീയ തലത്തിൽ പ്രവർത്തിച്ചു. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.