Fuel Price Hike: ഇന്ധനവില വര്‍ദ്ധനയില്‍ വേറിട്ട പ്രതിഷേധം, ക്ഷണിച്ച പരിപാടിക്ക് നടന്നെത്തി നടന്‍ പ്രേംകുമാര്‍

രാജ്യത്ത്   ഇന്ധനവില (Fuel Price) സെഞ്ച്വറി അടിച്ചു  കുതിപ്പ് തുടരുകയാണ്. ഇന്ധനവില ഉയരുന്നതില്‍ പലതരത്തിലുള്ള  പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട് എങ്കിലും ഫലമൊന്നും കാണുന്നില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2021, 04:30 PM IST
  • ഇന്ധനവില വര്‍ദ്ധനയില്‍ (Fuel Price Hike) പ്രതിഷേധിച്ച് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാനായി നടന്നെത്തി പ്രേംകുമാര്‍
  • പ്രേം കുമാറിനായി സംഘാടകര്‍ വാഹനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല.
  • അരക്കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും പ്രേംകുമാര്‍ നടന്നു വരികയും ചടങ്ങ് കഴിഞ്ഞ് നടന്നു പോകുകയുമായിരുന്നു
Fuel Price Hike: ഇന്ധനവില വര്‍ദ്ധനയില്‍ വേറിട്ട പ്രതിഷേധം,  ക്ഷണിച്ച പരിപാടിക്ക് നടന്നെത്തി നടന്‍ പ്രേംകുമാര്‍

Kochi: രാജ്യത്ത്   ഇന്ധനവില (Fuel Price) സെഞ്ച്വറി അടിച്ചു  കുതിപ്പ് തുടരുകയാണ്. ഇന്ധനവില ഉയരുന്നതില്‍ പലതരത്തിലുള്ള  പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട് എങ്കിലും ഫലമൊന്നും കാണുന്നില്ല. 

ഈ അവസരത്തിലാണ്  സിനിമാതാരം പ്രേംകുമാര്‍  (Prem Kumar) നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധ നേടിയിരിയ്ക്കുന്നത്. ഇന്ധനവില വര്‍ദ്ധനയില്‍  (Fuel Price Hike)  പ്രതിഷേധിച്ച് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാനായി നടന്നെത്തി താരം.  

കഴക്കൂട്ടം  ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങിലാണ്  പ്രതിഷേധ സൂചകമായി താരം നടന്നെത്തിയത്.
 
സ്‌കൂളിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുന്ന പരിപാടിയ്ക്കാണ് താരത്തെ ക്ഷണിച്ചിരുന്നത്.  ചടങ്ങില്‍ കുട്ടികള്‍ക്ക് ഫോണ്‍ വിതരണം ചെയ്തത്  നടന്‍ പ്രേംകുമാറാണ്.

Also Read: Fuel Price നൂറ് കടന്നു, ഇന്ധനവില വര്‍ദ്ധനയ്ക്ക് കാരണം അന്താരാഷ്ട്ര വിപണിയെന്ന് പെട്രോളിയം മന്ത്രി Dharmendra Pradhan

പ്രേം കുമാറിനായി സംഘാടകര്‍ വാഹനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല. അരക്കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും പ്രേംകുമാര്‍ നടന്നു വരികയും ചടങ്ങ് കഴിഞ്ഞ് നടന്നു പോകുകയുമായിരുന്നു...!!

Also Read: Fuel Price Hike: രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി Dharmendra Pradhan

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.   ഇന്ധനവില  GST യുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം  തയ്യാറാണ് എങ്കിലും സംസ്ഥാനങ്ങള്‍ അതിന് ഒരുക്കമല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News