തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ (KPCC President) കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ അധ്യക്ഷനെന്ന പരിഗണന പോലും നൽകിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ (Mullappally Ramachandran) പറഞ്ഞു.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉയർത്തിയത്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് (Press conference) മുല്ലപ്പള്ളി വിമർശനം ഉയർത്തിയത്. അനുവാദം വാങ്ങി കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ALSO READ: VM Sudheeran| ഇനി ബാക്കിയുള്ളത് പ്രാഥമിക അംഗത്വം,എഐസിസി അംഗത്വവും രാജിവെച്ച് സുധീരൻ
പാർട്ടിയിൽ ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. ചർച്ചകളെന്ന പേരിൽ നടന്നത് പ്രസഹനമാണ്. നയപരമായ കാര്യങ്ങളിലെങ്കിലും കൂടിക്കാഴ്ച നടക്കണം. ഗ്രൂപ്പില്ലെന്ന് പറഞ്ഞാൽ മാത്രം പോര, അത് പ്രാവർത്തികമാക്കണം. 50 വർഷമായി ഒരു കെപിസിസി പ്രസിഡന്റിനെയും അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ല. സ്ലോട്ട് വച്ച് അധ്യക്ഷനെ പോയി കാണേണ്ട ആവശ്യം തനിക്കില്ലെന്നും അങ്ങനെ ഒരു ഗതികേട് ഉണ്ടായാൽ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന കെ. സുധാകരന്റെ ആരോപണം മുല്ലപ്പള്ളി തള്ളി. ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മുതിർന്ന നേതാക്കൾ ആര് വിളിച്ചാലും ഫോൺ എടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. എല്ലാവരും ആദരിക്കുന്ന കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് വിഎം സുധീരൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പൂർണായി ഉൾക്കൊണ്ട് മാത്രമേ കോൺഗ്രസ് പാർട്ടിക്ക് (Congress Party) മുന്നോട്ട് പോകാൻ കഴിയൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ALSO READ: VM Sudheeran| വി.എം സുധീരൻ രാജിവെച്ചു, നേതൃത്വത്തിനോട് അതൃപ്തി
എല്ലാ മുതിർന്ന നേതാക്കളുടെയും അഭിപ്രായം അഭിപ്രായം ഉൾക്കൊള്ളണം. കണ്ടു എന്ന് പറയുന്നതിൽ അർഥമില്ല. അത് ഹൃദ്യമായിരിക്കണം. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...