പെർമിറ്റ് പ്രിൻറ് ചെയ്യാൻ വൈദ്യുതിയില്ല; പാറശ്ശാല ചെക്ക് പോസ്റ്റിൽ കുടുങ്ങി ടൂറിസ്റ്റ് ബസുകൾ

വൈദ്യുതി ഇല്ലാത്തതും, ബദൽ സംവിധാനമായ ഇൻവെർട്ടർ ഇല്ലാത്തതും യാത്രികരെ വലച്ചു

Written by - Zee Malayalam News Desk | Last Updated : May 7, 2022, 03:17 PM IST
  • രാവിലെ മുതൽ അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിച്ഛേദിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.
  • പകരം സംവിധാനമായി പേപ്പറിൽ എഴുതാം എന്ന് അധികൃതർ
  • വിനോദ സഞ്ചാര മേഖലയിൽ ചെറിയ തോതിലെങ്കിലും ഉണർവ്വ് പ്രകടമായി വരുന്ന സമയമാണിത്.
പെർമിറ്റ് പ്രിൻറ് ചെയ്യാൻ വൈദ്യുതിയില്ല; പാറശ്ശാല ചെക്ക് പോസ്റ്റിൽ കുടുങ്ങി ടൂറിസ്റ്റ് ബസുകൾ

തിരുവനന്തപുരം: പാറശ്ശാല കുറുക്കുട്ടി ആർടിഒ ചെക്ക്പോസ്റ്റിൽ വൈദ്യുതിയില്ലാത്തിനെ തു‌ർന്ന്  അന്തർസംസ്ഥാന യാത്ര നടത്തുന്ന ടൂറിസ്റ്റുകൾ ഉൾപ്പെടെ കുരുങ്ങിക്കിടക്കുന്നു.കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക്  യാത്രാനുമതി വാങ്ങാനെത്തിയ നിരവധി ടൂറിസ്റ്റ് ബസുകൾ ആണ് പെർമിറ്റ് വേണ്ടി കാത്തു കിടക്കുന്നത്.

വൈദ്യുതി ഇല്ലാത്തതും, ബദൽ സംവിധാനമായ ഇൻവെർട്ടർ ഇല്ലാത്തതും യാത്രികരെ വലച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് വാഹനങ്ങളിൽ കാത്ത് കിടക്കുന്നത്. ചൂട് കൂടി വർധിച്ചതിനാൽ അവസ്ഥ വളരെ മോശമാണ്.

ALSO READ: Brewery - Distillery Scam : ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസിൽ സർക്കാരിന് തിരിച്ചടി; രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം കോടതി തള്ളി

കാസർഗോഡ് , കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഭാഗത്തുനിന്ന് കന്യാകുമാരി ഉൾപ്പെടെയുള്ള പ്രദേശം കാണാനെത്തിയവരാണ് യാത്രക്കാരിൽ ഭൂരിഭാഗവും. രാവിലെ മുതൽ അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിച്ഛേദിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.

യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് പേപ്പറിൽ എഴുതി യാത്ര തുടരാൻ ആർ ടി ഒ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും  സമയം വൈകുന്നത് യാത്രികരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. വേനലവധി സമയം കൂടിയായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് വിവിധ സ്ഥലങ്ങളിലേക്ക് എത്തുന്നത്.

ALSO READ: VD Satheeshan : പുതിയ മദ്യനയം പാർട്ടി ഫണ്ടിന് വേണ്ടി; സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി മാത്രമെന്ന് പ്രതിപക്ഷ നേതാവ്

 ഇതോടെ പലയിടത്തും തിരക്കും അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരത്തിൽ ചെക്ക് പോസ്റ്റുകളിലെ പ്രതിസന്ധി. കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ചെറിയ തോതിലെങ്കിലും ഉണർവ്വ് പ്രകടമായി വരുന്ന സമയമാണിത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News